രാജ്യത്തെ മൂന്നു വിമാനത്താവളങ്ങള്‍ക്ക് ഭീഷണി; 23 പേരടങ്ങുന്ന സംഘം വിമാനങ്ങള്‍ റാഞ്ചിയേക്കുമെന്ന് മുന്നറിയിപ്പ്; സന്ദേശത്തിന് പിന്നില്‍ ഒരു സ്ത്രീ

മുംബൈ: മുംബൈ, ചെന്നൈ, ഹൈദരാബാദ് വിമാനത്താവളങ്ങളില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങള്‍ റാഞ്ചുമെന്ന് ഭീഷണി സന്ദേശം. മൂന്നു വിമാനത്താവളങ്ങളില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങള്‍ റാഞ്ചാന്‍ പദ്ധതി ഇടുന്നതായി ഒരു സ്ത്രീയാണ് ഇമെയില്‍ സന്ദേശം അയച്ചത്. മൂന്നു സംഘങ്ങളായി തിരിഞ്ഞ് 23 പേരാണ് വിമാനം റാഞ്ചാന്‍ ശ്രമിക്കുന്നതെന്നും സന്ദേശത്തില്‍ പറയുന്നു.

ഭീഷണി സന്ദേശത്തെത്തുടര്‍ന്ന് വിമാനത്താവളങ്ങളുടെ സുരക്ഷ ശക്തമാക്കി. എയര്‍പോര്‍ട്ട് സെക്യൂരിറ്റി കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ഭീഷണി നേരിടുന്ന വിമാനത്താവളങ്ങളില്‍ നിന്ന് പുറപ്പെടുന്ന യാത്രക്കാരോട് കൃത്യസമയത്ത് എത്താനും അവസാന നിമിഷത്തിലെ വൈകലുകള്‍ ഒഴിവാക്കാനും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News