രാവിലെ നേരത്തെ എഴുന്നേല്‍ക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ സൂക്ഷിക്കണം

ഉറക്കഭ്രാന്തന്മാര്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത.. രാവിലെ ഇനി എത്ര നേരം വേണമെങ്കിലും കിടന്നുറങ്ങാം. ആരും കുറ്റം പറയില്ല. കാരണം, നേരത്തെ ഉറക്കം എഴുന്നേല്‍ക്കുന്നത് പലവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. യുഎസിലെ ക്ലിനിക്കള്‍ എന്‍ഡോക്രിനോളജി ആന്‍ഡ് മെറ്റബോളീസം ജേര്‍ണലിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

രാവിലെ നേരത്തെ ഉറക്കം എഴുന്നേല്‍ക്കുന്നത് ശരീരത്തിന് ദോഷം ചെയ്യുമെന്നാണ് പഠനത്തില്‍ തെളിഞ്ഞത്. ഉറക്കത്തിലുണ്ടാകുന്ന നേരിയ വ്യത്യാസങ്ങള്‍ പോലും ആരോഗ്യത്തിന് വലിയ രീതിയില്‍ ദോഷം ചെയ്യുമത്രെ. തുടര്‍ച്ചയായി ഉറക്കത്തിന്റെ ക്രമം തെറ്റുന്നത് അമിതവണ്ണം, ഹൃദ്രോഗം എന്നിവയടക്കമുള്ള അവസ്ഥകള്‍ക്ക് കാരണമാകുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

വീടിനു വെളിയില്‍ ജോലിചെയ്യുന്ന 447 മുതിര്‍ന്ന ആളുകളിലാണ് പഠനം നടത്തിയത്. ആഴ്ചയില്‍ കുറഞ്ഞത് 25 മണിക്കൂറെങ്കിലും ജോലി ചെയ്യുന്ന 30നും 54നും ഇടയില്‍ പ്രായമുള്ളവര്‍. ഇവരില്‍ 85 ശതമാനം ആളുകളും ജോലി ഇല്ലാത്ത ദിവസങ്ങളില്‍ രാവിലെ വൈകി എഴുനേല്‍ക്കുന്നവരായിരുന്നു. ഇത്തരക്കാരില്‍ ജോലിയുള്ള ദിവസങ്ങളിലുംജോലിയില്ലാത്ത ദിവസങ്ങളിലും ഉള്ള ഉറക്കത്തിന്റെ അളവില്‍ വലിയ വ്യത്യാസം ഗവേഷകര്‍ കണ്ടെത്തി. ഇത്തരക്കാരില്‍ കൊളസ്‌ട്രോളിന്റെ അളവ് കുറയുകയും സാധാരണ നിലയിലെ ബോഡി മാസ് ഇന്‍ഡക്‌സ് ഉണ്ടാകുന്നതായും പഠനത്തില്‍ വ്യക്തമായി.

ഒരു മനുഷ്യന്റെ ഉയരത്തിന് ആനുപാതികമായ ഭാരത്തിന്റെ അളവാണ് ബോഡി മാസ് ഇന്‍ഡക്‌സ്. പഠനത്തിന് വിധേയമാക്കിയവരുടെ ഭക്ഷണക്രമം, വ്യായാമമുറകള്‍, മറ്റ് ഉറക്കപ്രശ്‌നങ്ങള്‍ തുടങ്ങിയവയും കണക്കിലെടുത്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News