‘പുതുമയേതും ഇല്ലാതെ മൂന്നാമത് തിറൈയ് പടം’ പുതിയ ചിത്രവുമായി അല്‍ഫോണ്‍സ് പുത്രന്‍; ഒരു നായികയെയും വേണം; രണ്ട് നിബന്ധനകളുണ്ട്

നേരം, പ്രേമം എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ വീണ്ടും എത്തുന്നു. മല്ലൂസിന് അല്‍പം നിരാശ നല്‍കികൊണ്ടാണ് അല്‍ഫോണ്‍സിന്റെ പുതിയ പ്രഖ്യാപനം. കാരണം, ഇത്തവണ തമിഴ് സിനിമയാണ് അല്‍ഫോണ്‍സിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്നത്.

‘പുതുമയേതും ഇല്ലാതെ മൂന്നാമത് തിറൈയ് പടം ആരംഭിക്ക പോരേന്‍’ എന്ന കുറിപ്പോടെയാണ് അല്‍ഫോണ്‍സിന്റെ പ്രഖ്യാപനം. തന്റെ പുതിയ സിനിമയിലേക്ക് ഒരു നായികയെയും രണ്ടു സഹസംവിധായകരെയും വേണമെന്നും അല്‍ഫോണ്‍സ് ഫേസ്ബുക്കിലൂടെ അറിയിച്ചു. അവരെ തെരഞ്ഞെടുക്കാന്‍ ചില നിബന്ധനകളും അദേഹം മുന്നോട്ടുവയ്ക്കുന്നുണ്ട്.

പാട്ടുപാടി അഭിനയിക്കാന്‍ പറ്റിയ നായികയെയാണ് അല്‍ഫോണ്‍സ് തേടുന്നത്. കാര്‍ണാടിക് സംഗീതം അറിയുന്ന 16നും 26നും ഇടയിലുള്ളയാളാണെങ്കില്‍ അതീവ സന്തോഷമെന്നും അല്‍ഫോണ്‍സ് പറയുന്നു. നായികയാവാന്‍ ആഗ്രഹമുള്ളവര്‍ ഫോട്ടോ മാത്രം അയച്ചാല്‍ പോരാ, കാരണം ഫോട്ടോ മാത്രം അയക്കുമ്പോള്‍ പാട്ടു പാടുമോ എന്ന് മനസിലാക്കാന്‍ പറ്റില്ല. ഇത് ഓര്‍മയില്‍ ഉണ്ടായിരിക്കണമെന്നും ഫോട്ടോഷോപ്പ് ഉപയോഗിക്കരുതെന്നും ഞങ്ങളും സിനിമയില്‍ തന്നെയാണുള്ളതെന്ന് ഓര്‍ക്കണമെന്നും ഞങ്ങള്‍ക്കും സോഫ്റ്റുവെയറുകള്‍ അറിയാമെന്നും അല്‍ഫോണ്‍സ് പറയുന്നു. തമിഴ് നന്നായി അറിയുന്ന ഒരാണിനെയും ഒരു പെണ്ണിനെയുമാണ് സഹസംവിധായകരായി വേണ്ടതെന്നും അല്‍ഫോണ്‍സ് പറഞ്ഞു.

താല്‍പര്യമുള്ളവര്‍ക്ക് puthupadam2017@gmail.com എന്ന വിലാസത്തില്‍ അപേക്ഷ അയക്കാം. ചിത്രം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കാമെന്നും അല്‍ഫോണ്‍സ് പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here