ആ രംഗങ്ങളില്‍ മമ്മൂട്ടി അഭിനയിച്ചത് ഡ്യൂപ്പില്ലാതെ; വിമര്‍ശനങ്ങള്‍ക്ക് മറുപടി | Video

ഗ്രേറ്റ് ഫാദര്‍ സിനിമയുടെ ക്ലൈമാക്‌സ് ആക്ഷന്‍ രംഗങ്ങളില്‍ മമ്മൂട്ടി, ഡ്യൂപ്പിനെ ഉപയോഗിച്ചിരുന്നെന്ന വാദങ്ങള്‍ തകര്‍ത്ത് മേക്കിംഗ് വീഡിയോ പുറത്ത്. മമ്മൂട്ടിക്ക് പകരം ടിനി ടോമാണ് സംഘടനം കൈകാര്യം ചെയ്തതെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതെല്ലാം പൊളിക്കുന്നതാണ് ചിത്രീകരണ വീഡിയോ.

വാഗമണില്‍ വച്ചാണ് ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗം ചിത്രീകരിച്ചത്. ഡ്യൂപ്പില്ലാതെ അനായാസം രംഗങ്ങള്‍ കൈകാര്യം ചെയ്യുന്ന മമ്മൂട്ടിയെ വീഡിയോയില്‍ കാണാം.

ജാക്കി ചാനിന്റെ മാതൃകയിലുള്ള സ്റ്റണ്ടായിരുന്നു മമ്മൂട്ടി ചെയ്തതെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ ആര്യ നേരത്തെ പറഞ്ഞിരുന്നു. ഒരു സ്റ്റണ്ട് രംഗം മമ്മൂട്ടി ഒരുപാട് തവണ പരിശീലിക്കുന്നത് താന്‍ കണ്ടെന്നും ഡ്യൂപ്പിനെക്കൊണ്ട് ചെയ്യിക്കാന്‍ സമ്മതിക്കാതെ അത് ശരിയാകും വരെ അദ്ദേഹം ചെയ്തുകൊണ്ടിരുന്നെന്നും ആര്യ പറഞ്ഞു. മമ്മൂട്ടി ആ സ്റ്റണ്ട് ചെയ്യുന്നത് അത്ഭുതത്തോടെയാണ് ഞാന്‍ നോക്കിനിന്നതെന്നും ആര്യ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here