‘ഡിങ്കനായി’ ദിലീപ് തലസ്ഥാനത്ത്; നായിക നമിതാ പ്രമോദ്

ദിലീപിന്റെ പുതിയ ചിത്രമായ പ്രൊഫ.ഡിങ്കന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. സിനിമാട്ടോഗ്രാഫറായ രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നമിതാ പ്രമോദ് ആണ് നായിക. ചിത്രീകരണത്തിന്റെ ആദ്യഷെഡ്യൂള്‍ പൂര്‍ണ്ണമായും തിരുവനന്തപുരം നഗരത്തിലും പരിസരപ്രദേശങ്ങളിലുമായാണ് പൂര്‍ത്തിയാക്കുക.

തിരുവനന്തപുരം പൂജപ്പുര മൈതാനം വീണ്ടുമൊരു സിനിമാ ഷൂട്ടിംഗിന്റെ തിരക്കിലാവുകയാണ്. അരങ്ങിലെയും അണിറയിലെയും പ്രവര്‍ത്തകര്‍ എല്ലാം തയ്യാറെടുത്തിരിക്കുന്നു. ജനപ്രിയനായകന്‍ കാരവാനില്‍ നിന്നും ലൊക്കേഷനിലേക്ക്. പുതിയ ലുക്കിലാണ് ദിലീപ്. ഇത്തവണ പ്രശസ്തനായ ഒരു മജീഷ്യന്റെ വേഷവുമായാണ് ദിലീപ് എത്തുന്നത്. സിനിമാട്ടോഗ്രാഫര്‍ കൂടിയായ രാമചന്ദ്രബാബു ഒരുക്കുന്ന പ്രൊഫ.ഡിങ്കന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന്റെ ആദ്യഷോട്ടിലേക്കായ് ദീലീപ് റെഡി. രാമചന്ദ്രബാബുവിന്റെ ആദ്യചിത്രം കൂടിയായ പ്രൊഫ. ഡിങ്കണ്‍ ഒരു ത്രിഡി ചിത്രമാണ്.

dileep-2

ചിത്രത്തില്‍ ക്യാമറ ചലിപ്പിക്കുന്നത് സംവിധായകന്‍ തന്നെയാണ്. റാഫി തിരക്കഥ എഴുതിയ പ്രൊഫ.ഡിങ്കന്റെ നിര്‍മ്മാതാവ് സനല്‍ തോട്ടമാണ്. ഹരിനാരായണന്റെ വരികള്‍ക്ക് ഗോപിസുന്ദര്‍ ഈണം പകരും. പ്രൊഫ.ഡിങ്കണ്‍ ത്രീഡി കുട്ടികള്‍ക്കായുള്ള ഒരു എന്റര്‍ട്രയിനറായി മാറുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel