കോഴിക്കോട് : നഗരത്തില്‍ ബേക്കറി കടകളിലും മൊത്ത വ്യാപാര കേന്ദ്രങ്ങളിലും ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പരിശോധന. ജെല്ലി മിഠായി കഴിച്ച് ഭക്ഷ്യ വിഷബാധ മൂലം നാല് വയസ്സുകാരന്‍ മരിച്ചതിനെ തുടര്‍ന്നാണ് പരിശോധന. കടയില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്കയച്ചു. കോഴിക്കോട് മൊഫ്യൂസില്‍ ബസ് സ്റ്റാന്റ് പരിസരത്താണ് പരിശോധന നടത്തിയത്. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചു.