ശരിഅത്ത് നിയമം പാലിക്കാതെ മുത്തലാഖ് ചൊല്ലുന്നവര്‍ക്ക് വിലക്ക്; തെറ്റിദ്ധാരണ നീക്കാന്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരും; അയോധ്യ കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്നും മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്

ദില്ലി : ശരിഅത്ത് നിയമം പാലിക്കാതെ മുത്തലാഖ് ചൊല്ലുന്നവര്‍ക്ക് സമുദായ വിലക്കേര്‍പ്പെടുത്തുമെന്ന് അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്. മുത്തലാഖിനെക്കുറിച്ചുള്ള തെറ്റിദ്ധാരണ നീക്കാന്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരും. അയോധ്യകേസില്‍ കോടതിക്ക് പുറത്തുള്ള ഒത്തുതീര്‍പ്പുകള്‍ അംഗീകരിക്കില്ലെന്നും വ്യക്തിനിയമ ബോര്‍ഡ് നേതാക്കള്‍ ലഖ്‌നൗവില്‍ പറഞ്ഞു.

അകാരണമായി മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നവര്‍ക്ക് സമുദായ വിലക്കേര്‍പ്പെടുത്താനാണ് രണ്ട് ദിവസമായി ലഖ്‌നൗവില്‍ ചേര്‍ന്ന മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് തീരുമാനിച്ചത്. മുത്തലാഖിനെക്കുറിച്ചുള്ള പെരുമാറ്റച്ചട്ടത്തില്‍ വിവാഹ മോചനം ശീലമാക്കിയവര്‍ക്ക് പിഴ ശിക്ഷയടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കും. മുസ്ലിം വ്യക്തിനിയമങ്ങള്‍ നിര്‍മ്മിക്കാന്‍ ബോര്‍ഡിന് ഭരണഘടനാപരമായ അവകാശമുണ്ടെന്നും മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് വ്യക്തമാക്കി.

പെരമാറ്റച്ചട്ടം എല്ലാ പള്ളികളിലും വിതരണം ചെയ്ത് വെള്ളിയാഴ്ച്ച പ്രസംഗത്തില്‍ ഉള്‍പ്പെടുത്തും. മുത്തലാഖ് മുസ്‌ലിം സ്ത്രീകളുടെ മൗലികാവകാശ ലംഘനമാണോയെന്ന കാര്യം സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലിരിക്കെയാണ് മുസ്ലിം വ്യക്തി നിയമബോര്‍ഡിന്റെ തീരുമാനം. അയോധ്യക്കേസില്‍ സുപ്രീംകോടതി വിധി അംഗീകരിക്കുമെന്നും കോടതിക്ക് പുറത്ത് വെച്ചുള്ള ഒത്തുതീര്‍പ്പുകള്‍ അംഗീകരിക്കില്ലെന്നും അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News