ജന്മദിനത്തില്‍ വിക്രത്തിന് സഹപ്രവര്‍ത്തകര്‍ നല്‍കുന്ന സമ്മാനമെന്ത് ?; ബര്‍ത്ത്‌ഡേ സര്‍പ്രൈസ് ഒരുക്കി സ്‌കെച്ച് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍

ചെന്നൈ : നടന്‍ വിക്രത്തിന് തമിഴകം കൊടുക്കുന്ന ബര്‍ത്ത് ഡേ സര്‍പ്രൈസ് എന്തെന്ന് നാളെ അറിയാം. രണ്ട് സിനിമകളുടെ തിരക്കുകള്‍ക്കിടയിലാണ് തമിഴകത്തിന്റെ പ്രിയ നടന്‍ ചിയാന്‍ വിക്രം നാളെ ജന്മദിനം ആഘോഷിക്കുന്നത്. താരത്തിന് വലിയൊരു സര്‍പ്രൈസ് ഒരുക്കിയിരിക്കുകയാണ് ‘സ്‌കെച്ച്’ എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍.

താരത്തിന് വേണ്ടി നടത്തുന്ന പരിപാടിക്കിടെ വലിയൊരു സര്‍പ്രൈസ് അറിയിപ്പു നല്‍കുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. മാത്രമല്ല ഇതിനൊപ്പം നാളെ തന്നെ സിനിമയുടെ പ്രൊമോ വീഡിയോയും റിലീസ് ചെയ്യുമെന്നാണ് പുറത്തുവന്ന വാര്‍ത്തകള്‍.

സ്‌കെച്ച്, ധ്രുവ നച്ചിത്തരം എന്നിങ്ങനെ രണ്ടു സിനിമകളിലാണ് വിക്രം അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അതെ സമയം സ്‌കെച്ചിന്റെ അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്നത് പോലെ ധ്രുവ നച്ചിത്തരത്തിലെ പ്രവര്‍ത്തകരും താരത്തിന് സര്‍പ്രൈസ് നല്‍കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News