‘മദ്യശാല മാറ്റരുത്, സുധീരന്‍ വേണമെങ്കില്‍ വീട് മാറട്ടെ’: വി.എം സുധീരനെതിരെ എന്‍.എസ് മാധവന്‍

തിരുവനന്തപുരം: വീടിനടുത്ത് മദ്യശാല വരുന്നതിനെതിരെ സമരം നടത്തുന്ന കെപിസിസിയുടെ മുന്‍ അധ്യക്ഷന്‍ വി.എം സുധീരനെതിരെ എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. ‘എക്‌സൈസ് നിയമങ്ങളില്‍ വിദ്യാലയങ്ങളുണ്ട്, ആരാധനാലയങ്ങളുമുണ്ട്. പക്ഷേ സുധീരന്റെ വീടില്ല. അദ്ദേഹം വീട് മാറട്ടെ. ഷോപ്പ് മാറ്റരുത്.’ എന്‍.എസ് മാധവന്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി. ഇക്വല്‍ ബി ഫോര്‍ ലോ എന്ന ഹാഷ് ടാഗുമായാണ് എന്‍.എസ് മാധവന്റെ പ്രതികരണം.

തിരുവനന്തപുരം പേരൂര്‍ക്കടയിലെ മദ്യവില്‍പ്പനശാലയാണ് സുധീരന്റെ ഗൗരീശപട്ടത്തെ വീടിന് സമീപത്തേക്ക് മാറ്റി സ്ഥാപിക്കുന്നത്. സുധീരന്റെ വീട്ടില്‍ നിന്നും 150 മീറ്റര്‍ ദൂരമേയുളളു ഈ മദ്യവില്‍പ്പനശാലയിലേക്ക്. ഇതിനെതിരെയാണ് സുധീരനും സമീപവാസികളും സമരത്തിനിറങ്ങിയത്. ഇതിന്റെ വാര്‍ത്ത സഹിതമാണ് എന്‍.എസ് മാധവന്റെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News