അത്രക്ക് അഭിമാനിക്കാന്‍ കഴിയുന്ന വിജയമല്ല കുഞ്ഞാലിക്കുട്ടിയുടേതെന്ന് കെടി ജലീല്‍; എല്‍ഡിഎഫിന്റേത് മികച്ച പ്രകടനം

കൊച്ചി: അത്രക്ക് അഭിമാനിക്കാന്‍ കഴിയുന്ന വിജയമല്ല കുഞ്ഞാലിക്കുട്ടി നേടിയതെന്ന് മന്ത്രി കെടി ജലീല്‍. ഇ അഹമ്മദ് നേടിയ ഭൂരിപക്ഷത്തേക്കാള്‍ വര്‍ധിച്ചാല്‍ മാത്രമേ സര്‍ക്കാരിനെതിരായ വിധി എഴുത്തെന്ന് പറയാന്‍ കഴിയൂയെന്നും എല്‍ഡിഎഫിന്റേത് മികച്ച പ്രകടനമാണെന്നും മന്ത്രി കൊച്ചിയില്‍ പറഞ്ഞു.

കഴിഞ്ഞ തവണ എസ്ഡിപിഐ, പിഡിപി, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവര്‍ ഒരു ലക്ഷത്തോളം വോട്ട് നേടിയിരുന്നു. ഈ വോട്ടുകള്‍ ഇക്കുറി കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചിട്ടും, ഭൂരിപക്ഷം വര്‍ധിപ്പിക്കാനായില്ലന്നും ജലീല്‍ ചൂണ്ടിക്കാട്ടി. ലീഗ് അഖിലേന്ത്യാ അധ്യക്ഷന്‍ മരിച്ചതിനെ തുടര്‍ന്ന് നടക്കുന്ന തെരഞ്ഞെടുപ്പ് എന്ന സാഹചര്യവുമുണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

1,71,038 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കുഞ്ഞാലിക്കുട്ടി വിജയിച്ചത്. അതേസമയം, 2014ല്‍ ഇ.അഹമ്മദിന് ലഭിച്ച 1.94 ലക്ഷത്തിന്റെ ഭൂരിപക്ഷം മറികടക്കാന്‍ കുഞ്ഞാലിക്കുട്ടിക്ക് സാധിച്ചില്ല. ഏഴ് നിയമസഭാ മണ്ഡലങ്ങളിലും കുഞ്ഞാലിക്കുട്ടിക്ക് തന്നെയാണ് ജയം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എംബി ഫൈസലിന് 34,4287 വോട്ടുകള്‍ ലഭിച്ചു.

ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് മുന്നേറ്റം മതേതര നിലപാടിന്റെ വിജയമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫ് ഒറ്റക്കെട്ടായി നിന്നതിന്റെ ഗുണമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍തിരിച്ചടിയാണ് നേരിട്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനെക്കാള്‍ 1547 വോട്ടുകള്‍ മാത്രമാണ് ബിജെപി സ്ഥാനാര്‍ത്ഥിയ ശ്രീപ്രകാശിന് ഇത്തവണ ലഭിച്ചത്. വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ മലപ്പുറം, വേങ്ങര, മഞ്ചേരി എന്നിവിടങ്ങളില്‍ ബിജെപിക്ക് വോട്ടുകള്‍ കുറഞ്ഞു. അതേസമയം, യുഡിഎഫിനും എല്‍ഡിഎഫിനും വോട്ടുകൂടുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News