സാക്ഷര കേരളത്തില്‍ ബിജെപിക്ക് പ്രസക്തിയില്ലെന്ന് ബോധ്യപ്പെട്ടെന്ന് കുഞ്ഞാലിക്കുട്ടി; അവര്‍ നേരിട്ടത് കനത്ത തിരിച്ചടി; കണ്ടത് യുഡിഎഫിന്റെ ശക്തി

മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഗ്രാന്റ് പെര്‍ഫോമന്‍സാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. യുഡിഎഫിന്റെ ശക്തിയാണ് തെരഞ്ഞെടുപ്പ് കാണിച്ചുതന്നതെന്നും അദേഹം മാധ്യമങ്ങളോട് പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെറിയ ഭൂരിപക്ഷത്തില്‍ വിജയിച്ചു കയറിയ മണ്ഡലങ്ങളിലെ വോട്ടുകളെല്ലാം യുഡിഎഫ് തിരിച്ചുപിടിച്ചു. മികച്ച വിജയം നല്‍കിയ വോട്ടര്‍മാരോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പില്‍ സംഭവിച്ചത്. സാക്ഷര കേരളത്തില്‍ ബിജെപിക്ക് പ്രസക്തിയില്ലെന്ന് മലപ്പുറം വിജയത്തിലൂടെ ബോധ്യപ്പെട്ടിരിക്കുകയാണെന്നും ബിജെപിയെ ജനം തള്ളിക്കളഞ്ഞെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 40,000 വോട്ടുകളുടെ കുറവാണ് ബിജെപിക്കുണ്ടായിരിക്കുന്നതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

1,71,038 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കുഞ്ഞാലിക്കുട്ടി വിജയിച്ചത്. അതേസമയം, 2014ല്‍ ഇ.അഹമ്മദിന് ലഭിച്ച 1.94 ലക്ഷത്തിന്റെ ഭൂരിപക്ഷം മറികടക്കാന്‍ കുഞ്ഞാലിക്കുട്ടിക്ക് സാധിച്ചില്ല. ഏഴ് നിയമസഭാ മണ്ഡലങ്ങളിലും കുഞ്ഞാലിക്കുട്ടിക്ക് തന്നെയാണ് ജയം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എംബി ഫൈസലിന് 34,4287 വോട്ടുകള്‍ ലഭിച്ചു.

തെരഞ്ഞെടുപ്പില്‍ ബിജെപി കനത്ത തിരിച്ചടിയാണ് നേരിട്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനെക്കാള്‍ 1547 വോട്ടുകള്‍ മാത്രമാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ ശ്രീപ്രകാശിന് ഇത്തവണ ലഭിച്ചത്. വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ മലപ്പുറം, വേങ്ങര, മഞ്ചേരി എന്നിവിടങ്ങളില്‍ ബിജെപിക്ക് വോട്ടുകള്‍ കുറഞ്ഞു. അതേസമയം, യുഡിഎഫിനും എല്‍ഡിഎഫിനും വോട്ടുകൂടുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News