ഏറ്റവും നല്ല മുഖ്യമന്ത്രിമാരില്‍ ഒരാള്‍ പിണറായി വിജയന്‍; നല്ലത് മാത്രം നടക്കണമെന്നാണ് അദേഹത്തിന്റെ ആഗ്രഹം: തുറന്നു പറഞ്ഞ് ബി. ജയമോഹന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് എഴുത്തുകാരന്‍ ബി. ജയമോഹന്‍. രാജ്യത്തെ നല്ല മുഖ്യമന്ത്രിമാരില്‍ ഒരാള്‍ പിണറായി വിജയനാണെന്ന് ഭാഷാപോഷിണിയില്‍ എഴുതിയ ലേഖനത്തില്‍ ജയമോഹന്‍ അഭിപ്രായപ്പെട്ടു. എളുപ്പം കാണാന്‍ കഴിയും. കാര്യങ്ങള്‍ നേരെ പറയാം. നല്ലത് നടക്കണമെന്ന് പിണറായി ആഗ്രഹിക്കുന്നുമുണ്ടെന്നും ജയമോഹന്‍ പറഞ്ഞു.

താന്‍ മാര്‍ക്‌സിസ്റ്റ് അല്ലെന്നും എഴുത്തുകാരന്‍ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പറഞ്ഞുവന്നാല്‍ എം. ഗോവിന്ദന്റെയോ സുന്ദര രാമസ്വാമിയുടെയോ രാഷ്ട്രീയമാണ് തന്റേത്. എന്നുവച്ചാല്‍ അരാഷ്ട്രീയം. ഒരു ഫിലിസ്‌റ്റൈന്‍ ആയിരിക്കലാണ് എഴുത്തുകാരന് പറ്റിയ രാഷ്ട്രീയമെന്നാണ് അഭിപ്രായമെന്നും ജയമോഹന്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News