കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ യുഡിഎഫിന് വോട്ട് കുറഞ്ഞെന്ന് കോടിയേരി; ബിജെപിയുടെ രാഷ്ട്രീയത്തെ കേരളം നിരാകരിച്ചു; ആര്‍എസ്എസിനേറ്റ തിരിച്ചടിയെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി

ദില്ലി : കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ കാല്‍ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫിന് മലപ്പുറത്ത് കുറഞ്ഞുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എസ്ഡിപിഐയുടെയും വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും വോട്ടുകള്‍ മാത്രമാണ് യുഡിഎഫിന് അധികമായി ലഭിച്ചത്. മലപ്പുറത്ത് ഹിന്ദു വോട്ടുകളുടെ ഏകീകരണത്തിനായാണ് ആര്‍എസ്എസ് ശ്രമിച്ചത്. അതിനുള്ള തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ബിജെപി രാഷ്ട്രീയത്തെ കേരളം നിരാകരിക്കുന്നു എന്നതിന് തെളിവാണ് മലപ്പുറം ഫലം. എല്‍ഡിഎഫിന് മികച്ച മുന്നേറ്റം സമ്മാനിച്ച വോട്ടര്‍മാര്‍ക്ക് നന്ദി രേഖപ്പെടുത്തുന്നതായും കോടിയേരി ബാലകൃഷ്ണന്‍ ദില്ലിയില്‍ പ്രതികരിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here