മലപ്പുറത്ത് എല്‍ഡിഎഫ് കാഴ്ചവെച്ചത് മികച്ച പ്രകടനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം : മലപ്പുറം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് നേടിയ വോട്ടിലും ശതമാനത്തിലും നല്ല നേട്ടമുണ്ടാക്കി. എന്നാല്‍ യുഡിഎഫിന് അത് കഴിഞ്ഞില്ല. ബിജെപിയുടെ വോട്ടിങ് ശതമാനം പിന്നോട്ടുപോയി.

തെരഞ്ഞെടുപ്പില്‍ കടുത്ത മത്സരമാണ് നടന്നതെന്ന് വ്യക്തമാക്കുന്നതാണ് ഫലം. എല്‍ഡിഎഫിന് നല്ല മത്സരം നടത്താന്‍ കഴിഞ്ഞു. കടുത്ത മത്സരം കാരണം യുഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം ഒരു തരത്തിലും ഭരണത്തിനെതിരായ വിധിയെഴുത്തല്ല. എസ്ഡിപിഐയേയും വെല്‍ഫയര്‍ പാര്‍ട്ടിയേയും കൂട്ടുപിടിച്ചിട്ടും യുഡിഎഫിന് നേട്ടമുണ്ടാക്കാനായില്ലെന്ന് പിണറായി പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here