ക്രൂയിസ് കപ്പലില്‍വെച്ച് ഒരു ആഡംബര വിവാഹം; ദുബായ് വ്യവസായി അദേല്‍ സാജനും മുന്‍ മിസ് ഇന്ത്യ സനാ ഖാനും വധൂവരന്മാര്‍; വിവാഹം ബോളിവുഡ് താരങ്ങളുടെ സാന്നിധ്യത്തില്‍

ദുബായ് : ക്രൂയിസ് കപ്പലുകളുടെ ചരിത്രത്തില്‍ ഇടം നേടി ഒരു വിവാഹം. ദുബായ് വ്യവസായിയായ അദേല്‍ സാജനും സനാ ഖാനുമാണ് ആഡംബര ക്രൂയിസ് കപ്പലില്‍ വെച്ച് വിവാഹിതരായത്. ഒരു അന്താരാഷ്ട്ര ആഡംബര കപ്പലില്‍ നടക്കുന്ന ആദ്യ വിവാഹമാണിത്. ചരിത്രത്തില്‍ ആദ്യമായാണ് കുടുംബ ആഘോഷത്തിന് വേണ്ടി ഒരു കപ്പല്‍ മുഴുവനായും വാടയ്ക്ക് എടുക്കുന്നത്.

ക്രൂയിസ് കപ്പലില്‍ പ്രധാനമായും ചിത്രീകരിച്ച ഹിന്ദി സിനിമ ദില്‍ ദഡ്കനേ ദോയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ബോളിവുഡ് ആശയത്തില്‍ വിവാഹ ആഘോഷം ഒരുക്കിയത്. നാല് ദിവസമായി നടന്ന വിവാഹ ആഘോഷത്തില്‍ ബോളിവുഡിലെയും വ്യവസായ രംഗത്തെയും ആയിരത്തില്‍ അധികം പ്രമുഖര്‍ പങ്കെടുത്തു.

ദുബായിലെ ദാനൂബ് ഹോമിന്റെ ഡയറക്ടറാണ് അദേല്‍ സാജന്‍. മുന്‍ മിസ്സ് ഇന്ത്യയും, കലാകാരിയും, എഴുത്തുകാരിയും കൂടിയാണ് സനാ ഖാന്‍. ബോളിവുഡിലെ പ്രമുഖ താരങ്ങള്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു.

സംവിധായന്‍ സോഹന്‍ റോയ്, മലൈക അറോറ, ശില്പ ഷെട്ടി, സുഷ്മിത സെന്‍, ജൂഹി ചൗള തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. വിനോദപരിപാടികള്‍ കൊണ്ട് സമ്പുഷ്ടമായ കപ്പല്‍ യാത്ര സ്‌പെയിന്‍, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. 75ഓളം ഇന്ത്യന്‍ പാചകക്കാരുടെയും 150ല്‍ അധികം വിദേശ പാചകക്കാരുടെയും സംഘമാണ് ലോകമെമ്പാടുമുള്ള ഭക്ഷണം തയ്യാറാക്കാന്‍ നേതൃത്വം നല്‍കിയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here