ഫോര്‍ഡ് ഫിഗോയുടെ സ്‌പോട്‌സ് എഡിഷന്‍ വിപണിയില്‍

അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോര്‍ഡ് ഫിഗോയുടെ സ്‌പോര്‍ട്‌സ് എഡിഷന്‍ പുറത്തിറക്കി. മെക്കാനിക്കല്‍ ഫീച്ചേഴ്‌സില്‍ മാറ്റങ്ങളൊന്നുമില്ലാതെ രൂപത്തില്‍ മാത്രം ചെറിയ മിനുക്കു പണികളുമായിട്ടാണ് പുതിയ ഫിഗോയുടെ വരവ്. ഡ്രൈവിങ് കൂടുതല്‍ സുഖകരമാക്കാന്‍ സസ്‌പെന്‍ഷന്‍ മെക്കാനിസം പരിഷ്‌കരിച്ചിട്ടുണ്ട്.

ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷന്‍, പുതിയ ഹണികോംമ്പ് ഗ്രില്‍, പുതുക്കി പണിത 15 ഇഞ്ച് അലോയി വീല്‍, ബ്ലാക്ക് ഹെഡ്‌ലാംമ്പ് കവറിങ്, ബോഡി ഡീകല്‍സ്, ഓള്‍ ബ്ലാക്ക് ഇന്റീരിയര്‍ എന്നിവയാണ് സ്‌പോര്‍ട്‌സ് പതിപ്പിന്റെ ആകര്‍ഷണങ്ങള്‍.

3750 ആര്‍പിഎമ്മില്‍ 100 ബിഎച്ച്പി കരുത്തും 17503000 ആര്‍പിഎമ്മില്‍ 215 എന്‍എം ടോര്‍ക്കുമേകുന്നതാണ് 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍.

Ford-Figo-2

6300 ആര്‍പിഎമ്മില്‍ 88 ബിഎച്ച്പി കരുത്തും 4000 ആര്‍പിഎമ്മില്‍ 112 എന്‍എം ടോര്‍ക്കുമേകും 1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍. രണ്ടിലും 5 സ്പീഡാണ് ഗിയര്‍ബോക്‌സ്. പെട്രോളില്‍ 18.16 കിലോമീറ്ററും ഡീസലില്‍ 25.83 കിലോമീറ്റര്‍ ഇന്ധനക്ഷമതയും കമ്പനി കമ്പനി വാഗ്ദാനം ചെയ്യുന്നു.

ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ് (ആന്റിലോക്കിങ് ബ്രേക്കിങ് സിസ്റ്റം), ഇബിഡി (ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍) എന്നിവ സുരക്ഷയ്ക്കായി വാഹനത്തില്‍ ഉള്‍പ്പെടുത്തി. ടൈറ്റാനിയം പ്ലസിലെ മറ്റെല്ലാ ഫീച്ചേര്‍സും സ്‌പോര്‍ട്‌സ് ഫിഗോയില്‍ കമ്പനി നിലനിര്‍ത്തിയിട്ടുണ്ട്.

Ford-Figo-1

ചിത്രത്തിന് കടപ്പാട് – തിയോഫിലസ്ചിന്‍.കോം

3886 എംഎം നീളവും1695 എംഎം വീതിയും 1525 എംഎം ഉയരവും 2491 എംഎം വീല്‍ബേസും 174 എംഎം ഗ്രൗണ്ട് ക്ലിയറനന്‍സും ഫിഗോ സ്‌പോര്‍ട്‌സിനുണ്ട്. 257 ലിറ്ററാണ് ബൂട്ട് സ്‌പേസ് കപ്പാസിറ്റി.

1.2 ലിറ്റര്‍ പെട്രോള്‍ എഡിഷന് 6.32 ലക്ഷം രൂപയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. 1.5 ലിറ്റര്‍ ഡീസലിന് 7.21 ലക്ഷവും. ഇതിനൊപ്പം ആസ്പയര്‍ സെഡാന്റെ സ്‌പോര്‍ട്‌സ് പതിപ്പും ഫോര്‍ഡ് പുറത്തിറക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News