തുരുമ്പിച്ച റെയില്‍ ബോഗികള്‍ക്ക് വിട; വരുന്നത് യാത്രാസുഖം പകരുന്ന വിസ്താഡോം കോച്ചുകള്‍

ദില്ലി : തുരുമ്പിച്ച ബോഗികള്‍ മാറ്റി കാഴ്ചയില്‍ ആരുടേയും മനം മയക്കുന്ന പുതിയ കോച്ചുകളുമായി റെയില്‍വേ എത്തുന്നു. യാത്രക്കാര്‍ക്ക് സുഖകരമായ യാത്രാനുഭവം പകരുന്ന വിസ്താഡോം കോച്ചുകളുമായാണ് റെയില്‍വേ വിപ്ലവത്തിനൊരുങ്ങുന്നത്. ട്രെയിന്‍ നവീകരണത്തിന്റെ ഭാഗമായി പ്രത്യേകം തയ്യാറാക്കിയ വിസ്താഡോം കോച്ചുകള്‍ എത്തുന്നതോടെ ഇപ്പോഴത്തെ കണ്ടു പഴകിയ കോച്ചുകളൊക്കെ കണ്ടംവെയ്ക്കും.

ചില്ലുമേല്‍ക്കൂരയും എല്‍ഇഡി സ്‌ക്രീനുകളും ജിപിഎസ് സംവിധാനവും ഉള്‍പ്പെടുത്തിയവയാണ് വിസ്താഡോം കോച്ചുകള്‍. പ്രധാനമായും വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടാണ് നവീകരണങ്ങള്‍. യാത്രക്കാരുടെ സൗകര്യത്തിനനുസരിച്ച് ക്രമീകരിക്കാവുന്ന സീറ്റുകളും രൂപഭംഗി നിറഞ്ഞതാണ്.

Visthadom-Coach

പുറം കാഴ്ചകള്‍ പരമാവധി ആസ്വദിക്കാന്‍ കഴിയുന്ന ജനാലകളാണ് കോച്ചിനുള്ളത്. വിദേശ രാജ്യങ്ങളിലേതുപോലെ വലിയ ചില്ലുകൊണ്ട് മറച്ച ജാലകള്‍ വിസ്താഡോം കോച്ചുകള്‍ക്ക് ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുന്നു. മെട്രോയിലും മറ്റും ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് വിസ്താഡോമിന്റെ നിര്‍മ്മാണം.

വിശാഖപട്ടണം – അരാകു പാതയില്‍ പുതിയ കോച്ചുകള്‍ ഘടിപ്പിച്ച രാജ്യത്തെ ആദ്യ ട്രെയിന്‍ ഉടന്‍ സഞ്ചാരം ആരംഭിക്കും. മന്ത്രി സുരേഷ്പ്രഭു വീഡിയോ കോണ്‍ഫറന്‍സ് മുഖേനെ പുതിയ കോച്ചുകള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. തുടര്‍ഘട്ടങ്ങളായി റെയില്‍വെയെ അടിമുടിമാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News