ശ്രീനഗര്‍ : കശ്മീരില്‍ യുവാവിനെ മനുഷ്യകവചമാക്കിയ ഇന്ത്യന്‍ സൈന്യത്തിന്റെ നടപടിയെ വിമര്‍ശിച്ച് മുന്‍ ലെഫ്റ്റനന്റ് കേണല്‍ എച്ച്എസ് പനാഗ്. ‘ജീപ്പില്‍ ഒരാളെ കെട്ടിയിട്ടു മനുഷ്യ കവചമാക്കിയ ആര്‍മിയുടെ നടപടി എല്ലാക്കാലത്തും ആര്‍മിയേയും രാജ്യത്തിനേയും വേട്ടയാടും’ എന്ന് പനാഗ് ട്വിറ്ററില്‍ കുറിച്ചു.
Image of a 'stone pelter' tied in front of a jeep as a 'human shield',will 4 ever haunt the Indian Army&the nation!
— Lt Gen H S Panag(R) (@rwac48) April 15, 2017
അതേസമയം ജമ്മു കാശ്മീരില്‍ യുവാവിനെ ജീപ്പിനു മുന്നില്‍ കെട്ടിയിട്ട് പട്രോളിംഗ് നടത്തിയ സൈന്യത്തിന്റെ നടപടിയെ പിന്തുണച്ച് കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. സൈന്യത്തിനു നേരെ കല്ലെറിയുന്ന ആള്‍ക്കൂട്ടത്തിനിടയിലൂടെ കടന്നു പോകാനുള്ള അവസാനത്തെ വഴിയായിരുന്നു ‘മനുഷ്യകവചം’ എന്ന കമാന്‍ഡിംഗ് ഓഫീസറുടെ വിശദീകരണം സര്‍ക്കാര്‍ അംഗീകരിച്ചു.
അസാധാരണമായ സന്ദര്‍ഭത്തില്‍ സൈന്യം കൈക്കൊണ്ട തീരുമാനത്തെ സര്‍ക്കാര്‍ അഭിനന്ദിച്ചു. സൈന്യത്തിന് നേരെ സമീപത്തെ വീടുകളുടെ ടെറസില്‍ നിന്ന് കല്ലേറുണ്ടായെന്നും അവരില്‍ നിന്നും രക്ഷപ്പെടാനാണ് മനുഷ്യകവചം ഉപയോഗിച്ചതെന്നുമാണ് സൈന്യം സര്‍ക്കാരിന് നല്‍കിയ വിശദീകരണം. യുവാവായ ഫാറൂഖ് അഹമ്മദ് ദര്‍ എന്നയാളെയാണ് ജീപ്പിന് മുന്നില്‍ കെട്ടി ഇരുത്തി സൈന്യം മനുഷ്യ കവചമാക്കിയത്.
Get real time update about this post categories directly on your device, subscribe now.