മലപ്പുറത്തെ വിജയം ലീഗിനോടുള്ള അചഞ്ചല വിശ്വാസമെന്ന് കെഎം മാണി; വോട്ട് കുറഞ്ഞതില്‍ യുഡിഎഫ് സ്വയം വിമര്‍ശനം നടത്തിയാല്‍ നന്ന്

കോട്ടയം : ലീഗിനോടും പികെ കുഞ്ഞാലിക്കട്ടിയോടുമുള്ള അചഞ്ചലമായ വിശ്വാസമാണ് മലപ്പുറത്തെ തിളക്കമാര്‍ന്ന വിജയത്തില്‍ പ്രതിഫലിക്കുന്നതെന്നതെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെഎം മാണി. മലപ്പുറത്ത് യുഡിഎഫിന്റെ വോട്ട് കുറഞ്ഞതിനെ കുറിച്ച് തുറന്ന ചര്‍ച്ചക്കും സ്വയം വിമര്‍ശനത്തിനും യുഡിഎഫ് തയ്യാറായാല്‍ നന്നായിരിക്കും. മലയോര കര്‍ഷകരുടെ ശക്തമായ പിന്തുണ ലീഗിനും കുഞ്ഞാലിക്കുട്ടിക്കും ലഭിച്ചത് അഭിമാനകരമായ കാര്യമാണെന്നും കെഎം മാണി പറഞ്ഞു. ദേശീയ രാഷ്ട്രീയത്തില്‍ അഭിമാനകരമായ നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ കുഞ്ഞാലിക്കുട്ടിക്ക് കഴിയട്ടെ എന്ന് കെഎം മാണി ആശംസിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here