ശബരിമലയിലെ ആചാരലംഘനം: ദേവസ്വം കമീഷണറോട് വിശദീകരണം തേടി മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍; സുനില്‍ സ്വാമിക്കൊപ്പമുള്ള വിഐപി ദര്‍ശനത്തിലും അന്വേഷണം

പത്തനംതിട്ട: ശബരിമലയില്‍ ഗുരുതരമായ ആചാരലംഘനം നടന്നെന്ന ആരോപണത്തില്‍ ദേവസ്വം കമീഷണറോട് മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ വിശദീകരണം തേടി. വിഐപി ദര്‍ശനത്തിന് ചിലര്‍ ദല്ലാളായി പ്രവര്‍ത്തിക്കുന്നു എന്ന ആരോപണം അന്വേഷിക്കാനും മന്ത്രി ഉത്തരവിട്ടു.

പൈങ്കുനി ഉത്ര പൂജക്ക് ശേഷം കഴിഞ്ഞ ഒന്‍പതിന് വൈകിട്ട് നട അടച്ച് 10ന് വൈകിട്ട് മാത്രമേ തുറക്കു എന്നതാണ് ചടങ്ങ്. അന്ന് പ്രത്യേക പൂജകളും പാടില്ല. എന്നാല്‍ പതിവ് പോലെ 10ന് പുലര്‍ച്ചെ നട തുറക്കുകയും പടിപൂജയും സഹസ്ര കലശം അടക്കമുള്ള പുജകളും സന്നിധാനത്ത് നടന്നു. ഇത് ഗുരുതരമായ ആചാരലംഘനമായാണ് ചൂണ്ടി കാണിക്കുന്നത്. ഇതിന് നേതൃത്വം നല്‍കിയത് ശബരി ബിസിനസ് ഗ്രൂപ്പിന്റെ തലവന്‍ സുനില്‍ സ്വാമി എന്ന് വിളിപ്പേരുള്ളയാളാന്നെന്നാണ് ആരോപണം. ലക്ഷങ്ങള്‍ ചിലവുള്ള പടി പൂജ അടക്കമുള്ള പ്രധാന പൂജകള്‍ 2036 വരെ ബുക്കിങ്ങ് ആണ്. ഇത് സുനില്‍ സ്വാമി ഉന്നത ബന്ധത്തിലുടെ മറിച്ച് നല്‍കി ദര്‍ശനത്തിന് ദല്ലാളായി പ്രവര്‍ത്തിക്കുന്നു എന്നു ആരോപണവും അന്വേഷിക്കാനും ഉത്തരവായി.

അതേസമയം, ശബരിമലയില്‍ 50 വയസ് തികയാത്ത സ്ത്രീകള്‍ പ്രവേശിച്ചത് സുനില്‍ സ്വാമിക്ക് ഒപ്പമാണെന്നും നവ മാധ്യമങ്ങളില്‍ ആരോപണമുണ്ട്. സുനില്‍ സ്വാമിക്ക് ഒപ്പം എത്തിയ സ്ത്രീകള്‍ 50 വയസ് പൂര്‍ത്തിയായ രേഖകള്‍ പൊലീസിന് നല്‍കി എന്നാണ് ലഭ്യമായ വിവരം. എന്നാല്‍ എതൊരാള്‍ക്കും പണം എറിത്താല്‍ ഇഷ്ടമുള്ളപ്പോള്‍ തുറക്കുന്ന തരത്തില്‍ ശബരിമലയേ മാറ്റിയ ഉദ്യോഗസ്ഥര്‍ക്കും ഉന്നതര്‍ക്കും നേരെയാകും അന്വേഷണമെന്നും മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here