കൊല്ലം: കൊല്ലത്ത് എസ്എന്‍ ട്രസ്റ്റ് തെരഞ്ഞെടുപ്പില്‍ സിപിഐ, സിപിഐഎം നേതാക്കളെ മത്സര രംഗത്തിറക്കി വിമത പക്ഷം. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം വെളിയം രാജനെയും സിപിഐഎമ്മിന്റെ കോര്‍പറേഷന്‍ കൗണ്‍സിലറും ജില്ലാ കമ്മിറ്റിയംഗമടക്കം ട്രസ്റ്റ് തെരഞ്ഞെടുപ്പിലെ വെള്ളാപ്പള്ളി വിരുദ്ധ ചേരിയില്‍ മത്സര രംഗത്തുണ്ട്. അടുത്തമാസം 14നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
കൊല്ലം മേഖലയിലെ 97 ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ ഒഴിവിലേയ്ക്കാണ് എസ്എന്‍ ട്രസ്റ്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ് നേതാവും ആര്‍ ശങ്കറിന്റെ മകനുമായ മോഹന്‍ ശങ്കര്‍ അടക്കമുള്ള വെള്ളാപ്പള്ളി പക്ഷത്തിനെതിരെയാണ് വിമതര്‍ സിപിഐ, സിപിഎം നേതാക്കളെയും പ്രവര്‍ത്തകരെയും രംഗത്തിറക്കി തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം വെളിയം രാജന്‍, സിപിഐഎം കോര്‍പറേഷന്‍ കൗണ്‍സിലര്‍ രാജ്‌മോഹന്‍, പാരിപ്പള്ളി വിജയന്‍ എന്നിവരാണ് വിമത പാനലില്‍ ഉള്ളത്.
എസ്എന്‍ ട്രസ്റ്റിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ വന്‍ അഴിമതിയാണ് നടക്കുന്നതെന്ന് വിമത പക്ഷത്തിന് നേതൃത്വം നല്‍കുന്ന പ്രൊഫസര്‍ ചിത്രാംഗദന്‍ ആരോപിച്ചു.
ഗോകുലം ഗോപാലന്‍ അനുകൂലികളും, എസ്എന്‍ ട്രസ്റ്റിലെ വെള്ളാപ്പള്ളി വിരുദ്ധരും ഒന്നിച്ച് ശ്രീനാരായണ സംരക്ഷണ സമിതി രൂപീകരിച്ചാണ് ഇത്തവണ മത്സരിക്കുന്നത്. 15350 വോട്ടാണ് കൊല്ലം മേഖലയിലുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here