മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രത്തില്‍ നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റും പ്രധാനവേഷത്തില്‍. ആദ്യമായാണ് സന്തോഷ് പണ്ഡിറ്റ് മറ്റൊരു സംവിധായകന്റെ ചിത്രത്തില്‍ അഭിനയിക്കുന്നത്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊല്ലത്ത് ആരംഭിച്ചു.
സന്തോഷ് പണ്ഡിറ്റിന്റെ ചിത്രങ്ങളില്‍ മറ്റാര്‍ക്കും അധികം സ്ഥാനമുണ്ടാവില്ല. സംവിധാനം മുതല്‍ ഗാനരചനയും അഭിനയവും വരെ സ്വയം നിര്‍വ്വഹിക്കും. മറ്റൊരു സംവിധായകന് കീഴില്‍ ഇതുവരെ അഭിനയിച്ചിട്ടുമില്ല. എന്നാല്‍ അജയ് വാസുദേവിന്റെ പേരിടാത്ത ചിത്രത്തില്‍ സന്തോഷ് പണ്ഡിറ്റിന് നല്ല വേഷമാണ് നല്‍കിയിരിക്കുന്നത്.
രാജാധി രാജക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഷൂട്ടിംഗ് പൂര്‍ണ്ണമായും കൊല്ലത്താണ് നടക്കുന്നത്. പുലിമുരുകന് ശേഷം ഉദയ കൃഷ്ണ തിരക്കഥയെഴുതുന്ന ചിത്രമാണിത്. റോയല്‍ സിനിമാസിന്റെ ബാനറില്‍ സിഎച്ച് മുഹമ്മദ് ആണ് നിര്‍മാനം.
മമ്മൂട്ടിയെ കൂടതെ ഉണ്ണി മുകുന്ദന്‍, പാഷാണം ഷാജി, കെബി ഗണേശ് കുമാര്‍, വരലക്ഷമി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രം ഓണത്തിന് റിലീസ് ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here