കൊച്ചി: പശുവിന്റെ പേരില്‍ കേരളത്തിലും ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ ആക്രമണം. ഈസ്റ്റര്‍ ദിനത്തിന്റെ തലേന്ന് എറണാകുളം കരുമാലൂര്‍ പഞ്ചായത്തിലെ കാരുകുന്നിലാണ് ഗോവധത്തിന്റെ പേരില്‍ സംഘര്‍മുണ്ടായത്.
കാരുകുന്ന് കല്ലറയ്ക്കല്‍ ജോസിന്റെ വീട്ടിലെത്തിയ പത്തുപേരടങ്ങിയ സംഘമാണ് ഭീഷണി മുഴക്കി സംഘര്‍ഷം സൃഷ്ടിച്ചത്. തങ്ങള്‍ ഗോസംരക്ഷകരാണെന്നും പശുവിനെക്കൊല്ലാന്‍ അനുവദിക്കില്ലെന്നും പറഞ്ഞ ശേഷമായിരുന്നു ആക്രമണം. സ്ഥലത്തുണ്ടായിരുന്നവരെ ഭീഷണിപ്പെടുത്തുകയും വിരട്ടിയോടിക്കുകയും ചെയ്ത സംഘം ഇറച്ചിയില്‍ മണ്ണുവാരിയിടുകയും ചെയ്തു. ദേശീയ നേതൃത്വം നിശ്ചയിച്ച പ്രകാരമാണ് തങ്ങള്‍ എത്തിയതെന്നും പശുവിനെ കൊല്ലാന്‍ അനുവദിക്കില്ലെന്നും ഇവര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു.
ശനിയാഴ്ച്ച ഉച്ചയോടെയാണ് ജോസ് പശുവിനെ അറുത്തത്. പ്രസവിക്കില്ലെന്ന് അറിഞ്ഞതോടെയാണ് മൂന്നു വയസ്് പ്രായമുള്ള പശുവിനെ ഇറച്ചിക്കായി ഉപയോഗിക്കാന്‍ ജോസ് തീരുമാനിച്ചത്.
സംഭവത്തില്‍ ആര്‍എസ്എസിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചെന്നും ആലുവ വെസ്റ്റ് പൊലീസ് അറിയിച്ചു. ഉത്തരേന്ത്യയില്‍ പശുവിന്റെ പേരിലുള്ള ആക്രമണങ്ങള്‍ പതിവാണെങ്കിലും കേരളത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here