കൊല്ലം: കൊല്ലം പത്തനാപുരത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി വീട്ടിലെ കുളിമുറിയില്‍ പ്രസവിച്ചു. ഇന്നലെയാണ് പെണ്‍കുട്ടി പ്രസവിച്ചത്. അമ്മയെയും കുഞ്ഞിനെയും പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നെന്ന് വീട്ടുകാര്‍ അറിഞ്ഞിരുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
രാവിലെ വയറുവേദന അനുഭവപ്പെട്ട പെണ്‍കുട്ടിയെ വീട്ടുകാര്‍ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അപ്പോഴാണ് മാതാപിതാക്കള്‍ അറിഞ്ഞത്. തിരികെ വീട്ടിലെത്തിയ പെണ്‍കുട്ടി കുളിമുറിയില്‍ കയറി വാതിലടയ്ക്കുകയായിരുന്നു. തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് പ്രസവിച്ച വിവരം അറിയുന്നത്.
അയല്‍വാസിയായ പതിനാലുകാരനാണ് കുഞ്ഞിന്റെ പിതാവെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. സംഭവത്തില്‍ പോസ്‌കോ നിയമപ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here