ഒത്തുതീര്‍പ്പ് ഫോര്‍മുലയുമായി ദിനകരന്‍; പനീര്‍ശെല്‍വത്തിന് ഡെപ്യുട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം കൈമാറാം; ശശികല ജനറല്‍ സെക്രട്ടറിയായി തുടരും

 
ചെന്നൈ: അണ്ണാ ഡിഎംകെയിലെ കലഹം പരിഹരിക്കാന്‍ ഒത്തുതീര്‍പ്പ് ഫോര്‍മുലയുമായി ടി.ടി.വി ദിനകരന്‍. പനീര്‍ശെല്‍വത്തിന് ഡെപ്യുട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം കൈമാറാന്‍ താന്‍ തയ്യാറാണെന്നും എന്നാല്‍ ശശികല ജനറല്‍ സെക്രട്ടറിയായി തുടരുമെന്നും ദിനകരന്‍ പറഞ്ഞു.
പനീര്‍സെല്‍വം പക്ഷവും മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗികപക്ഷവും തമ്മില്‍ നടക്കുന്ന ചര്‍ച്ചയിലാണ് ദിനകരന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

പാര്‍ട്ടി ചിഹ്നത്തിനായി ടി.ടി.വി ദിനകരന്‍ കോഴ നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്നാണ് പാര്‍ട്ടിക്കുള്ളില്‍ ഭിന്നത ഉടലെടുത്തത്. ദിനകരനെതിരെ ഒരുവിഭാഗം മുതിര്‍ന്ന നേതാക്കളും രംഗത്ത് വന്നിരുന്നു. പാര്‍ട്ടി ഡെപ്യൂട്ടി സെക്രട്ടറി സ്ഥാനത്ത് നിന്നും ദിനകരനെ പുറത്താക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here