മാണി മടങ്ങിവരണമെന്ന് എംഎം ഹസന്‍; മാണിയെ ആരും പുറത്താക്കിയിട്ടില്ല, സ്വയം പുറത്തുപോയതാണ്; തിരിച്ചുവരവ് യുഡിഎഫില്‍ എല്ലാവരും ആഗ്രഹിക്കുന്നു

തിരുവനന്തപുരം: കെഎം മാണി യുഡിഎഫിലേക്ക് മടങ്ങിവരണമെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍. മാണിയെ ആരും പുറത്താക്കിയിട്ടില്ലെന്നും അദ്ദേഹം സ്വയം പുറത്തുപോയതാണെന്നും ഹസന്‍ പറഞ്ഞു. മാണിയുടെ തിരിച്ചുവരവ് 21ന് ചേരുന്ന യുഡിഎഫ് യോഗം ചര്‍ച്ച ചെയ്യും. അദേഹം തിരിച്ചു വരണമെന്നാണ് യുഡിഎഫില്‍ എല്ലാവരും ആഗ്രഹിക്കുന്നതെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ മാണിയുടെ പിന്തുണ ഗുണം ചെയ്തു. മലപ്പുറത്ത് മാണി നല്‍കിയ പിന്തുണ യുഡിഎഫിനായിരുന്നുവെന്നും ഹസന്‍ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here