രോഗങ്ങളകറ്റാന്‍ വെള്ളം കുടിച്ചാല്‍ മതി; വാട്ടര്‍ തെറാപ്പിയെ അറിയാം

രാവിലെ എഴുന്നേറ്റ ഉടന്‍ ഒന്നര ലിറ്റര്‍ അഥവാ 56 ഗ്ലാസ് വെള്ളം വെറും വയറ്റില്‍ കുടിക്കുക. ഇതിനെയാണ് വാട്ടര്‍ തെറാപ്പി അഥവാ ജലചികിത്സ എന്ന് പറയുന്നത്. ഇതില്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍:

മറ്റ് പാനീയങ്ങളോ ഭക്ഷണ പദാര്‍ത്ഥങ്ങളോ, വെള്ളം കുടിക്കുന്നതിന് 1 മണിക്കൂര്‍ മുന്‍പോ ശേഷമോ കുടിക്കാന്‍ പാടില്ല. അതു പോലെ തന്നെ വെള്ളം കുടിക്കുന്നതിന്റെ തലേ ദിവസം രാത്രി മദ്യപാനവും പാടില്ല. രാവിലെ വെറും വയറ്റില്‍ ഒന്നര ലിറ്റര്‍ വെള്ളം ഒറ്റയടിക്ക് കുടിക്കുന്നത് ആദ്യം ബുദ്ധിമുട്ട് ഉണ്ടാക്കാമെങ്കിലും അഞ്ചു ദിവസത്തിനകം നമ്മുടെ ശരീരം അതുമായി പൊരുത്തപ്പെടും. ഓരോ ഗ്ലാസ് വെള്ളം കുടിച്ചതിന് ശേഷവും രണ്ടു മിനുട്ട് ഇടവേള നല്‍കാം.

മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ വാട്ടര്‍ തെറാപ്പി അനുയോജ്യമാണ്. ദിവസം മുഴുവന്‍ ഊര്‍ജ്ജ്വസ്വലതയും ഉന്മേഷവും നിലനില്‍ക്കാന്‍ വാട്ടര്‍ തെറാപ്പി സഹായകമാകും. ശരീരഭാരം കുറയ്ക്കാനും വാട്ടര്‍ തെറാപ്പി സഹായിക്കും. അതുപോലെ തന്നെ ആരോഗ്യമുള്ള തിളക്കമാര്‍ന്ന ചര്‍മ്മവും നിങ്ങള്‍ക്ക് വാട്ടര്‍ തെറാപ്പിയിലൂടെ സ്വന്തമാക്കാം. വാട്ടര്‍ തെറാപ്പി സ്ഥിരമായി ചെയ്യുന്നതിലൂടെ അസിഡിറ്റി രണ്ടു ദിവസം കൊണ്ടും പ്രമേഹം ഏഴു ദിവസം കൊണ്ടും പള്‍മണറി ടി ബി മൂന്നു മാസം കൊണ്ടും ബിപി, രക്തസമ്മര്‍ദ്ധം എന്നിവ നാലു ആഴ്ച്ച കൊണ്ടും നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കുമെന്നാണ് വിദഗ്ദരുടെ കണ്ടെത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News