ദേശീയ പാതയില്‍ സിംഹക്കൂട്ടമിറങ്ങി; ഗതാഗതം സ്തംഭിച്ചു; വീഡിയോ വൈറല്‍

സഫാരി പാര്‍ക്കുകളിലെ റോഡുകളില്‍ക്കൂടി സിംഹമടക്കമുള്ള വന്യമൃഗങ്ങള്‍ മനുഷ്യരെ കാഴ്ചക്കാരാക്കി നടന്നുപോകുന്നത് സാധാരണ ദൃശ്യമാണ്. പക്ഷേ നാട്ടിലെ തിരക്കേറിയ ഹൈവേയില്‍ക്കൂടി സിംഹങ്ങള്‍ കടന്നുപോയാലോ? നൂറുകണക്കിന് മനുഷ്യരെ ഭയപ്പെടുത്തിയ ഈ സംഭവം കഴിഞ്ഞദിവസം ഗുജറാത്തിലെ പിപാവ് രജൂല ഹൈവേയിലാണുണ്ടായത്.

യാത്രക്കാരെ അമ്പരിപ്പിച്ച് റോഡിലെത്തിയത് ഒന്നും രണ്ടും സിംഹങ്ങളല്ല, 11 എണ്ണം. വാഹനങ്ങള്‍ പായുന്നതിനിടെയാണ് സിംഹക്കൂട്ടം റോഡ് മുറിച്ചുകടക്കാന്‍ എത്തിയത്. കാഴ്ച ശ്രദ്ധയില്‍പ്പെട്ടതോടെ വാഹനങ്ങള്‍ നിര്‍ത്തി വനരാജന് സുഗമമായ പാതയൊരുക്കാന്‍ യാത്രക്കാര്‍ തയ്യാറായി.

വന്യമൃഗമാണെങ്കിലും വാഹനങ്ങള്‍ക്കും മനുഷ്യര്‍ക്കുമിടയിലെത്തിയ സിംഹക്കൂട്ടം അക്രമാസക്തരാകാതെ പാത മുറിച്ചുകടന്നു. 15 മിനുട്ട് വേണ്ടിവന്നു സിംഹങ്ങള്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍. മൊബൈലില്‍ ഫോട്ടോയും വീഡിയോയുമെടുത്ത യാത്രക്കാരെക്കണ്ട് സിംഹങ്ങള്‍ പതറുന്നതായും ദൃശ്യങ്ങളില്‍ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News