ശശികലയുടെ കുടുംബവാഴ്ച അവസാനിപ്പിക്കണമെന്ന് പനീര്‍ശെല്‍വം; ദിനകരന്റെ ഒത്തുതീര്‍പ്പ് ഫോര്‍മുലകള്‍ തള്ളി; ശശികല ജനറല്‍ സെക്രട്ടറിയായത് ഭരണഘടനാ വിരുദ്ധം

ചെന്നൈ: അണ്ണാ ഡിഎംകെയിലെ കലഹം പരിഹരിക്കാന്‍ ടി.ടി.വി ദിനകരന്‍ മുന്നോട്ടുവച്ച ഒത്തുതീര്‍പ്പ് ഫോര്‍മുലകള്‍ തള്ളി പനീര്‍സെല്‍വം. ശശികലയുടെ കുടുംബവാഴ്ച അവസാനിപ്പിക്കണമെന്നും ശശികല പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായത് തന്നെ ഭരണഘടനാ വിരുദ്ധമാണെന്നും പനീര്‍ശെല്‍വം പറഞ്ഞു. കുടുംബാധിപത്യത്തില്‍ നിന്ന് തമിഴ്‌നാടിനെ രക്ഷിക്കുകയാണ് തന്റെ കര്‍ത്തവ്യം. ശശികല പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നവരെയും അംഗീകരിക്കാനാവില്ലെന്ന് പനീര്‍ശെല്‍വം വ്യക്തമാക്കി.

പനീര്‍ശെല്‍വത്തിന് ഡെപ്യുട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം കൈമാറാന്‍ താന്‍ തയ്യാറാണെന്ന് ദിനകരന്‍ പറഞ്ഞിരുന്നു. എന്നാല്‍ ശശികല ജനറല്‍ സെക്രട്ടറിയായി തന്നെ തുടരുമെന്നും ദിനകരന്‍ പറഞ്ഞിരുന്നു. ഈ ഫോര്‍മുലയാണ് പനീര്‍ശെല്‍വം ഇപ്പോള്‍ തള്ളിയത്.

പനീര്‍സെല്‍വം പക്ഷവും മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗികപക്ഷവും തമ്മിലുള്ള ചര്‍ച്ച ചെന്നൈയില്‍ തുടരുകയാണ്.

പാര്‍ട്ടി ചിഹ്നത്തിനായി ടി.ടി.വി ദിനകരന്‍ കോഴ നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്നാണ് പാര്‍ട്ടിക്കുള്ളില്‍ ഭിന്നത ഉടലെടുത്തത്. ദിനകരനെതിരെ ഒരുവിഭാഗം മുതിര്‍ന്ന നേതാക്കളും രംഗത്ത് വന്നിരുന്നു. പാര്‍ട്ടി ഡെപ്യൂട്ടി സെക്രട്ടറി സ്ഥാനത്ത് നിന്നും ദിനകരനെ പുറത്താക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News