കേരളത്തിലെ നാലു ബാങ്കുകള്‍ കൂടി ലയനത്തിന് ഒരുങ്ങുന്നു

തൃശൂര്‍: കേരളത്തില്‍ ഹെഡോഫീസുള്ള നാല് സ്വകാര്യ ബാങ്കുകള്‍ ഏറ്റെടുക്കല്‍ ഭീഷണിയിലാണെന്ന് ബിഇഎഫ്‌ഐ (ബെഫി). കാത്തലിക്‌സിറിയന്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഫെഡറല്‍ബാങ്ക് എന്നിവയാണ് വിവിധകാരണങ്ങളാല്‍ മറ്റ് ബാങ്കുകളില്‍ ലയനത്തിന് ഒരുങ്ങുന്നത്.

നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ധനലക്ഷ്മി ബാങ്കിനെ നേരത്തേ കൊട്ടക് മഹീന്ദ്ര ബാങ്കാണ് ലക്ഷ്യമിട്ടത്. ആര്‍ക്കും കൈവശപ്പെടുത്താവുന്ന വിധത്തിലാണ് ധനലക്ഷ്മി ബാങ്ക്. 87 വര്‍ഷം പിന്നിട്ട കാത്തലിക് സിറിയന്‍ ബാങ്ക് തുടര്‍ച്ചയായി രണ്ടുവര്‍ഷവും നഷ്ടത്തിലാണ്. പ്രവര്‍ത്തനമികവിന്റെ പാരമ്യത്തിലാണെങ്കിലും ഫെഡറല്‍ബാങ്കിന്റെ കിട്ടാക്കടം ഉല്‍ക്കണ്ഠാജനകമാണ്. ഈ ബാങ്കിന്റെ 44 ശതമാനം ഓഹരികളും വിദേശനിക്ഷേപകരുടേതാണ്.

സൗത്ത് ഇന്ത്യന്‍ ബാങ്ക് പുരോഗതിയുടെ പാതയിലാണെങ്കിലും 52 ശതമാനം ഓഹരികള്‍ വിദേശ ഫിനാന്‍സ് ശക്തികളുടേതായതിനാല്‍ ഏത് വിധത്തിലുള്ള ലയനത്തിനും പിടിച്ചെടുക്കലിനും പ്രയാസവുമില്ല. രണ്ട് സ്വകാര്യബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗവും ഓഹരിയുടമകളുടെ ജനറല്‍ ബോഡിയും തീരുമാനിച്ചാല്‍ ലയിക്കാം. ശാഖകള്‍ പൂട്ടുന്നതിനെതിരെയും പിന്‍വാതില്‍ കരാര്‍ ജോലിക്കെതിരെയും ശക്തമായ പ്രക്ഷോഭം നടത്താന്‍ ബെഫി തീരുമാനിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here