വാളയാര്‍ സഹോദരിമാരുടെ പീഡനം; അയല്‍വാസിയായ 17കാരന്‍ അറസ്റ്റില്‍; രണ്ടു പെണ്‍കുട്ടികളെയും കൗമാരക്കാരന്‍ പീഡിപ്പിച്ചെന്ന് പൊലീസ്

പാലക്കാട്: വാളയാറില്‍ സഹോദരിമാരായ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍. പെണ്‍കുട്ടികളുടെ അയല്‍വാസിയായ പതിനേഴുകാരനെയാണ് അറസ്റ്റു ചെയ്തത്. ഇയാള്‍ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി പൊലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് അഞ്ചു പേരാണ് ഇതുവരെ അറസ്റ്റിലായത്.

പെണ്‍കുട്ടികളുടെ ബന്ധുക്കളായ എം.മധു, വി.മധു, അയല്‍വാസി പ്രദീപ് കുമാര്‍, പെണ്‍കുട്ടികളുടെ അച്ഛന്റെ സുഹൃത്ത് ഷിബു എന്നിവരെ ഒരു മാസം മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരേ ബലാത്സംഗം, ആത്മഹത്യാ പ്രേരണ, പട്ടികജാതിപട്ടികവര്‍ഗ സംരക്ഷണ നിയമം, പോക്‌സോ നിയമം എന്നിവ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here