വിജയ് മല്യ ലണ്ടനില്‍ അറസ്റ്റില്‍; അറസ്റ്റ് 9000 കോടി രൂപ തട്ടിയ കേസില്‍; സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് മല്യയെ ഉടന്‍ ഇന്ത്യയ്ക്ക് കൈമാറും

ലണ്ടന്‍: ബാങ്കുകളെ കബളിപ്പിച്ച് രാജ്യംവിട്ട മദ്യവ്യവസായി വിജയ് മല്യ ലണ്ടനില്‍ അറസ്റ്റില്‍. സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡാണ് മല്യയെ അറസ്റ്റ് ചെയ്തത്. ലണ്ടന്‍ സമയം രാവിലെ 9.30നാണ് അറസ്റ്റ്. ഇയാളെ ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്ററിലെ കോടതിയില്‍ ഹാജരാക്കും. ശേഷം കുറ്റവാളി കൈമാറ്റ നിയമപ്രകാരം ഉടന്‍ തന്നെ ഇന്ത്യയിലേക്ക് കൊണ്ടുവരും.

ഇന്ത്യയില്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് വായ്പ എടുത്ത ശേഷം തിരിച്ചടക്കാതെ ലണ്ടനിലേക്ക് മുങ്ങിയതായിരുന്നു കിംഗ്ഫിഷര്‍ ഉടമയായ വിജയ് മല്യ. ഇതുസംബന്ധിച്ച കേസുകള്‍ സുപ്രീംകോടതിയില്‍ നടക്കുകയാണ്.

കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന് വേണ്ടിയാണ് മല്യ ബാങ്കില്‍ നിന്നും വായ്പ എടുത്തത്. എന്നാല്‍ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് നഷ്ടത്തിലായതോടെ കമ്പനി അടച്ചുപൂട്ടുകയായിരുന്നു. പിന്നീട് ബാങ്ക് കബളിപ്പിച്ച് മല്യ രാജ്യം വിടുകയായിരുന്നു.

മല്യയെ വിട്ടുകിട്ടാന്‍ ഇന്ത്യ നയതന്ത്രതലത്തില്‍ സമ്മര്‍ദ്ദം ചെലുത്തിവരുകയായിരുന്നു.

Updating…

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here