തിയേറ്ററിലെ ദേശീയഗാനം: ഭിന്നശേഷിക്കാര്‍ക്ക് ഇളവ് നല്‍കി സുപ്രീംകോടതി; സ്‌കൂളുകളില്‍ വന്ദേമാതരം നിര്‍ബന്ധമാക്കാനുള്ള നീക്കത്തില്‍ കേന്ദ്രത്തോട് റിപ്പോര്‍ട്ട് തേടി

ദില്ലി: തിയേറ്ററിലെ ദേശീയഗാന വിഷയത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് ഇളവ് നല്‍കി സുപ്രീംകോടതി. കുഷ്ടരോഗികള്‍, സെറിബ്രല്‍ പാള്‍സി ബാധിച്ചവര്‍, അന്ധര്‍ എന്നിവര്‍ക്കാണ് ഇളവ് നല്‍കിയിരിക്കുന്നത്. സ്‌കൂളുകളില്‍ വന്ദേമാതരം നിര്‍ബന്ധമാക്കാനുള്ള നീക്കത്തില്‍ സുപ്രീംകോടതി കേന്ദ്രത്തോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തു. നാലാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. കേസില്‍ അടുത്ത വാദം ആഗസ്റ്റ് 23ന് നടക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here