കാറിനടിയില്‍പ്പെട്ട പിഞ്ചുകുഞ്ഞ് അത്ഭുതകരമായി രക്ഷപെട്ടു; അപകട സാഹചര്യമൊരുക്കിയത് കാര്‍ ഡ്രൈവറുടെ അശ്രദ്ധ; വീഡിയോ കാണാം

ജിന്‍ജിയാംഗ് (ചൈന) : കാറിനടിയില്‍പ്പെട്ട രണ്ട് വയസുകാരന്‍ അത്ഭുതകരമായി രക്ഷപെട്ടു. മുന്നിലിരുന്ന് കുട്ടി കളിക്കുന്നതറിയാതെ ഡ്രൈവര്‍ കാര്‍ മുന്നോട്ടെടുത്തപ്പോഴാണ് കുട്ടി കാറിനടിയിലായത്. കാര്‍ ഡ്രൈവറുടെ അശ്രദ്ധമായ ഫോണ്‍വിളിയാണ് അപകടമൊരുക്കിയത്. ചൈനയിലെ ജിന്‍ജിയാങ്ങിലെ ഫുജിയാന്‍ പ്രവിശ്യയിലാണ് സംഭവം.

മൊബൈലില്‍ സംസാരിച്ചുകൊണ്ടാണ് ഡ്രൈവര്‍ കാറില്‍ കയറിയത്. കാറിന് മുന്നിലിരുന്ന് കുട്ടി കളിക്കുന്നത് ഡ്രൈവര്‍ ശ്രദ്ധിച്ചില്ല. ഇതറിയാതെ ഡ്രൈവര്‍ കാര്‍ മുന്നോട്ടെടുത്തു. കാറിന്റെ ബമ്പറില്‍ തട്ടി വീണെങ്കിലും മൊബൈലില്‍ ശ്രദ്ധിച്ചിരുന്ന ഡ്രൈവര്‍ ഇതറിഞ്ഞില്ല. തുടര്‍ന്ന് കുട്ടി കാറിനടിയില്‍പ്പെട്ടു.

ചക്രങ്ങള്‍ക്കിടയില്‍ കുടുങ്ങാത്തതിനാല്‍ കുട്ടിക്ക് അപകടമൊന്നും പറ്റിയില്ല. കാര്‍ തിരിച്ചുകഴിഞ്ഞപ്പോള്‍ കുട്ടി വീണുകിടക്കുന്നത് കണ്ട ഡ്രൈവര്‍ ഓടിയെത്തി കുട്ടിയെ വാരിയെടുത്ത് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. കുട്ടിക്ക് പരുക്കുകളൊന്നുമില്ലെന്നും അത്ഭുതകരമായി രക്ഷപ്പെട്ടുവെന്ന് ആശുപത്രി അധികൃതരും പൊലീസും വ്യക്തമാക്കി.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News