മലാവി : കുട്ടിക്കൊമ്പനാണെങ്കിലും മുതലയുടെ പിടിയില്‍പെട്ടാല്‍ പെട്ടതു തന്നെ. കടിച്ച ഇടവും കൊണ്ടേ പോകൂ. അങ്ങനെ ഒരു കാഴ്ചയാണ് സോഷ്യല്‍ മീഡിയയിലെ പുതിയ വൈറല്‍. മലാവിയിലെ ലിവോന്‍ഡല്‍ ദേശീയോദ്യാനത്തിലാണ് കുട്ടിക്കൊമ്പനും മുതലയും തമ്മില്‍ ജീവന് വേണ്ടി പൊരിഞ്ഞ പൊരാട്ടം നടന്നത്.
പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും മുതല തുമ്പിക്കൈയ്യില്‍ നിന്ന് പിടി വിട്ടില്ല. ഒടുവില്‍ പോര് കണ്ടുനിന്ന കാട്ടാനക്കൂട്ടം കുട്ടിയാനയെ സഹായിക്കാനെത്തിയതോടെ മുതല പിടിവിട്ട് വെളളത്തിനടിയിലേക്ക് ഊളിയിട്ടു. ദാഹം ശമിപ്പിക്കാന്‍ തടാകത്തിനരികെയെത്തിയ കുട്ടിയാനയെയാണ് മുതല ആക്രമിച്ചത്.
വെള്ളത്തിലേക്ക് നീട്ടിയ തുമ്പിക്കൈനീട്ടിയതോടെ കുട്ടിയാനയെ മുതല പിടികൂടുകയായിരുന്നു. ബയോ മെഡിക്കല്‍ ശാസ്ത്രജ്ഞനായ മകാങ്കയാണ് വീഡിയോ ചിത്രീകരിച്ച് ഷെയര്‍ ചെയ്തത്. ഏപ്രില്‍ 11 ന് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്ത ദൃശ്യം ഇതുവരെ ഏഴ് ലക്ഷം പേര്‍ കണ്ടുകഴിഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here