മൂന്നാറില്‍ വന്‍കിട കൈയ്യേറ്റക്കാര്‍ രക്ഷപെടുന്നുവെന്ന് പ്രതിപക്ഷ നേതാവ്; ഭരണമുന്നണിയില്‍ രണ്ട് പ്രമുഖ കക്ഷികള്‍ തമ്മില്‍ നാടകം കളിയെന്നും രമേശ് ചെന്നിത്തല

തിരുവനന്തപുരം : മൂന്നാറില്‍ വന്‍കിട കയ്യേറ്റക്കാര്‍ രക്ഷപ്പെട്ട് പോകുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണ മുന്നണിയിലെ രണ്ട് പ്രമുഖ ഘടക കക്ഷികള്‍ തമ്മിലുള്ള നാടകം കളിക്കുകയാണ്. ഇതിനിടെ വന്‍കിട റിസോര്‍ട്ട് മാഫിയകള്‍ ഉള്‍പ്പടെയുള്ള വന്‍കിട കയ്യേറ്റക്കാര്‍ രക്ഷപ്പെട്ട് പോകുന്നുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

മൂന്നാറില്‍ കുടിയേറ്റവും കയ്യേറ്റവും രണ്ടായി കാണണം. മൂന്ന് മുതല്‍ പത്തും സെന്റില്‍ വര്‍ഷങ്ങളായി വീടുവച്ച് താമസിക്കുന്ന കര്‍ഷകരെയും തൊഴിലാളികളെയും ചെറുകിട കച്ചവടക്കാരെയും സാധാരണക്കാരെയും ഇറക്കിവിടരുത്. വന്‍കിട കയ്യേറ്റക്കാരെ നിര്‍ദാക്ഷിണ്യം ഒഴിപ്പിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്നാണ് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പ്രഖ്യാപിച്ചത്. അതേസമയം മുഖ്യമന്ത്രി ദുരൂഹമായ മൗനം തുടരുന്നു. കയ്യേറ്റം ഒഴിപ്പിക്കാന്‍ വരുന്നവരെ കൈകാര്യം ചെയ്യുമെന്ന നിലപാടിലാണ് സിപിഐഎം പ്രാദേശിക നേതൃത്വം. ഇത് കാരണം ഒഴിപ്പിക്കും ഒഴിപ്പിക്കും എന്ന് പറയുന്നതല്ലാതെ ഒഴിപ്പിക്കല്‍ നടപടികള്‍ ഒരിഞ്ച് മുന്നോട്ട് നീങ്ങുന്നില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News