കോണ്‍ഗ്രസില്‍ നിന്നും രണ്ട് നേതാക്കള്‍ കൂടി ബിജെപിയില്‍; കോണ്‍ഗ്രസ് വിട്ടത് ദില്ലിയിലെ നേതാക്കളായ അരവിന്ദര്‍ സിംഗ് ലവ്‌ലിയും അമിത് മാലികും

ദില്ലി : കോണ്‍ഗ്രസിന്റെ രണ്ട് മുതിര്‍ന്ന നേതാക്കള്‍ കൂടി ബിജെപിയില്‍ ചേര്‍ന്നു. ദില്ലി മുന്‍ പിസിസി അധ്യക്ഷനും മുന്‍ മന്ത്രിയുമായ അരവിന്ദര്‍ സിങ് ലവ്‌ലിയാണ് ബിജെപിയില്‍ ചേര്‍ന്നത്. ദില്ലി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അമിത് മാലിക്കും ലവ്‌ലിക്കൊപ്പം ബിജെപിയില്‍ ചേര്‍ന്നു. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു ഇരുവരും ബിജെപിയില്‍ ചേര്‍ന്നത്.

ദില്ലി മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അരവിന്ദര്‍ സിങ് ലവ്‌ലിയും അമിത് മാലിക്കും പാര്‍ട്ടി വിട്ടത് കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയായി. നാല് തവണ എംഎല്‍എയായിരുന്നു അരവിന്ദര്‍ സിങ് ലവ്‌ലി. ഷീല ദീക്ഷിത് മന്ത്രിസഭയില്‍ മന്ത്രിയും ആയിരുന്നു. വിദ്യാഭ്യാസം, ടൂറിസം, നഗരവികസനം, ഗതാഗതം എന്നീ വകുപ്പുകളാണ് കൈകാര്യം ചെയ്തിരുന്നത്.

2015ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ലവ്‌ലി മത്സരിച്ചിരുന്നില്ല. കോണ്‍ഗ്രസ് വട്ടപൂജ്യമായി മാറിയ 2015ലെ തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയില്‍ ലവ്‌ലി ഒതുക്കപ്പെട്ടു. മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിച്ചതില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് അമിത് മാലിക്കിന് പ്രതിഷേധമുണ്ടായിരുന്നു. രാഹുല്‍ ഗാന്ധിയുടെ വസതിക്ക് പുറത്തും മാലിക് പ്രതിഷേധവുമായി എത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News