ദില്ലി : ജിഎസ്ടി നടപ്പാകുമ്പോള്‍ അന്യസംസ്ഥാന ലോട്ടറികള്‍ക്ക് മേല്‍ നിയന്ത്രണം കൊണ്ടുവരാന്‍ വ്യവസ്ഥ വേണമെന്ന് ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്ക്. നിയമം വരുമ്പോള്‍ നിലവില്‍ സംസ്ഥാനങ്ങള്‍ക്കുള്ള നിയന്ത്രണം ഇല്ലാതാകും. ഇക്കാര്യം സംസ്ഥാനം കേന്ദ്ര ധനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
വിഷയം ജിഎസ്ടി കൗണ്‍സില്‍ ചര്‍ച്ച ചെയ്യാമെന്ന് ധനമന്ത്രി ഉറപ്പു നല്‍കിയതായി ധനമന്ത്രി തോമസ് ഐസക്ക് ദില്ലിയില്‍ പറഞ്ഞു. റവന്യൂ വരുമാനം ഗണ്യമായി കുറഞ്ഞതും മദ്യഷാപ്പുകള്‍ മാറ്റി സ്ഥാപിക്കണമെന്ന വിധി ഉണ്ടാക്കിയ നഷ്ടവും കേന്ദ്ര ധനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. നോട്ടു പ്രതിസന്ധി താല്‍ക്കാലികം മാത്രമാണെന്ന് അരുണ്‍ ജെയ്റ്റലി പറഞ്ഞതായും തോമസ് ഐസക്ക് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here