സ്ത്രീകളെ അപമാനിച്ച് ബിജെപി മുഖ്യമന്ത്രി; സ്ത്രീ സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ലെന്ന് യോഗി ആദിത്യനാഥ്

ലഖ്‌നൗ : സ്ത്രീകളെ അപമാനിച്ച് ബിജെപി നേതാവും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥ് എഴുതിയ ലേഖനം വിവാദമാകുന്നു. യോഗി ആദിത്യനാഥിന്റെ വെബ്‌സൈറ്റിലെ ലേഖനത്തിലാണ് വിവാദ പരാമര്‍ശങ്ങള്‍. സ്ത്രീകള്‍ സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ലെന്നും മറ്റുള്ളവരുടെ സംരക്ഷണത്തില്‍ കഴിയേണ്ടവരാണെന്നുമാണ് പരാമര്‍ശം.

ഹിന്ദിയിലാണ് യോഗിയുടെ ലേഖനം പ്രസിദ്ധീകരിച്ചത്. എന്നാല്‍ ലേഖനം എന്നാണ് പോസ്റ്റ് ചെയ്തതെന്ന് വ്യക്തമല്ല. സ്ത്രീകളുടെ സംരക്ഷണത്തിന് പ്രത്യേക മാര്‍ഗങ്ങള്‍ ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ട്. കുട്ടിയാവുമ്പോള്‍ പിതാവും പ്രായപൂര്‍ത്തിയായാല്‍ ഭര്‍ത്താവും വാര്‍ധക്യത്തില്‍ മക്കളുമാണ് സ്ത്രീയെ സംരക്ഷിക്കേണ്ടതെന്നും ലേഖനം പറയുന്നു.

സ്ത്രീ സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ല. സ്വതന്ത്രമായി ഒരു കാര്യം ചെയ്യാനോ പ്രവര്‍ത്തിക്കാനോ തീരുമാനമെടുക്കാനോ സ്ത്രീകള്‍ക്ക് ശേഷിയില്ലെന്നും യോഗിയുടെ ലേഖനത്തില്‍ പറയുന്നു.

യോഗി ആദിത്യനാഥിന്റെ ലേഖനത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. സ്ത്രീകളെ അപമാനിക്കുന്ന ലേഖനമെഴുതിയ യോഗി മാപ്പ് പറയണമെന്നു കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. തെറ്റ് മനസിലാക്കി ലേഖനം വെബ്‌സൈറ്റില്‍ നിന്നു പിന്‍വലിക്കാന്‍ യോഗി തയ്യാറാവണം. ഒരു നേതാവില്‍ നിന്ന് ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്ത പരാമര്‍ശങ്ങളാണ് യോഗിയുടെ ലേഖനത്തിലുള്ളതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News