അധ്യാപകന്റെ ലൈംഗിക പീഡനത്തിനിരയായ പത്തുവയസുകാരിയെ പൊലീസ് ഉദ്യോഗസ്ഥയും പീഡിപ്പിച്ചു; ഉദ്യോഗസ്ഥയ്‌ക്കെതിരേ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം

ദില്ലി : അധ്യാപകന്റെ പീഡനത്തിനിരയായി പൊലീസ് സ്റ്റേഷനിലെത്തിയ പത്തുവയസുകാരിയെ പൊലീസ് ഉദ്യോഗസ്ഥയും പീഡനത്തിന് ഇരയാക്കി. പോലീസ് ഉദ്യോഗസ്ഥ പീഡിപ്പിച്ചെന്ന് പത്തുവയസുകാരി പ്രത്യേക കോടതിയില്‍ ആണ് മൊഴി നല്‍കിയത്. അധ്യാപകന്‍ പീഡിപ്പിച്ച കേസില്‍ പരാതി പറയാന്‍ എത്തിയപ്പോഴായിരുന്നു സംഭവം.

2016 ആഗസ്തിലാണ് വടക്കന്‍ ദില്ലി മുന്‍സിപ്പല്‍ കോര്‍പറേഷന്റെ പരിധിയിലുള്ള സ്‌കൂളില്‍ വച്ച് 35കാരനായ അധ്യാപകന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. തുടര്‍ന്ന് പരാതി നല്‍കാന്‍ അമ്മയോടൊപ്പം പോലീസ് സ്‌റ്റേഷനില്‍ എത്തിയപ്പൊഴാണ് പൊലീസ് ഉദ്യോഗസ്ഥ പെണ്‍കുട്ടിയെ ചൂഷണം ചെയ്തത്.

പരാതി പറയാനെത്തിയ തന്റെ വസ്ത്രങ്ങള്‍ പൊലീസ് ഉദ്യോഗസ്ഥ അഴിപ്പിച്ചു. തുടര്‍ന്ന് പീഡനത്തിന് ഇരയാക്കുകയായിരുന്നു എന്നുമാണ് പ്രത്യേക കോടതിയില്‍ പെണ്‍കുട്ടി മൊഴി നല്‍കിയത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ദില്ലി കോടതി നിര്‍ദ്ദേശിച്ചു.

എന്നാല്‍ ആരോപണ വിധേയനായ അധ്യാപകനെ സംരക്ഷിക്കാനാണ് വനിതാ പോലീസ് ഉദ്യോഗസ്ഥ ശ്രമിച്ചത്. അവര്‍ തന്നോട് മോശമായി പെരുമാറിയതെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. പീഡനവിവരം ചോദിക്കാന്‍ സ്‌കൂളിലെത്തിയ പെണ്‍കുട്ടിയുടെ പിതാവിനെ അധ്യാപകന്‍ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി കോടതിയില്‍ മൊഴിനല്‍കി. ഇയാള്‍ പിതാവിനെതിരേ നല്‍കിയ പരാതിയും പൊലീസ് അന്വേഷിച്ചു വരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here