കൊല്ലത്ത് റെയില്‍വേ പാളത്തില്‍ വിള്ളല്‍; കണ്ടെത്തിയത് കൊല്ലം – പുനലൂര്‍ പാതയില്‍; സംഭവം പാലരുവി എക്‌സ്പ്രസ് സര്‍വീസ് തുടങ്ങാനിരിക്കെ

കൊല്ലം : കൊല്ലത്ത് റെയില്‍വേ പാളത്തില്‍ വിള്ളല്‍ കണ്ടെത്തി. കൊല്ലം – പുനലൂര്‍ റെയില്‍ പാതയില്‍ കിളിക്കൊല്ലൂരിന് സമീപമാണ് വിള്ളല്‍ കണ്ടെത്തിയത്. പാളം പരിശോധനയ്ക്കിടെ വിള്ളല്‍ കണ്ടെത്തിയത് വന്‍ ദുരന്തം ഒഴിവാക്കി. മധുര – പുനലൂര്‍ പാസഞ്ചര്‍ വരുന്നതിന് തൊട്ടുമുമ്പാണ് വിള്ളല്‍ കണ്ടെത്തിയത്.

പുനലൂര്‍ സെക്ഷന് കീഴില്‍ കിളികൊല്ലൂര്‍ ടികെഎം കോളജിന് സമീപമാണ് വിള്ളല്‍ കണ്ടെത്തിയത്. രാവിലെ പുനലൂര്‍ – കൊല്ലം പാസഞ്ചര്‍ കടന്നുപോയതിന് ശേഷമാണ് വിള്ളല്‍ ഉണ്ടായതെന്നാണ് നിഗമനം. പുനലൂര്‍ – കൊല്ലം റെയില്‍വേ പാത പുതുക്കി സ്ഥാപിച്ചിട്ട് അഞ്ച് വര്‍ഷം പൂര്‍ത്തിയായിട്ടില്ല. ഈ സാഹചര്യത്തില്‍ പാളത്തിലെ വിള്ളല്‍ റെയില്‍വേ അധികൃതരും ഗുരുതരമായാണ് പരിഗണിക്കുന്നത്.

ബുധനാഴ്ച മുതല്‍ പാതയിലൂടെ പുതിയ തീവണ്ടി സര്‍വീസ് ആരംഭിക്കാനിരിക്കുകയാണ്. പുനലൂര്‍ മുതല്‍ പാലക്കാവ് വരെ പോകുന്ന പാലരുവി എക്‌സ്പ്രസാണ് സര്‍വീസ് ആരംഭിക്കുന്നത്. ഇതിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് പാളത്തില്‍ വിളളല്‍ കണ്ടെത്തിയത് എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News