ബാബറി മസ്ജിദ് കേസ്: അദ്വാനി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം പുനസ്ഥാപിക്കണമെന്ന ഹര്‍ജിയില്‍ വിധി ഇന്ന്

ദില്ലി: ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ എല്‍കെ അദ്വാനി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെടുന്ന സിബിഐയുടെ ഹര്‍ജിയില്‍ സുപ്രീം കോടതി വിധി ഇന്ന്. ജസ്റ്റിസുമാരായ പി.സി ഘോഷ്, റോഹിന്റന്‍ നരിമാന്‍ എന്നിവരടങ്ങിയ ബഞ്ചാണ് വിധി പ്രസ്താവിക്കുന്നത്.

അദ്വാനിയും മുരളീ മനോഹര്‍ ജോഷിയുമുള്‍പ്പെടെ 19 ആര്‍എസ്എസ് ബിജെപി നേതാക്കള്‍ക്കെതിരെയുള്ള ഗൂഢാലോചനക്കുറ്റം നിലനിര്‍ത്തണം എന്നായിരുന്നു സിബിഐയുടെ ആവശ്യം. അതേസമയം, വിചാരണ നേരിടാന്‍ തയ്യാറാണെന്ന് അദ്വാനി കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതിയെ അറിയിച്ചിരുന്നു.

ഗൂഢാലോചനക്ക് തെളിവ് കണ്ടെത്തിയാല്‍ വിചാരണ നേരിടാമെന്നാണ് ഇരുവരും കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്. ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിച്ചാല്‍ അനുബന്ധ കുറ്റപത്രം നല്‍കാന്‍ സിബിഐക്ക് കോടതി അനുമതി നല്‍കിയേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here