ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ സെമിയില്‍; നിറഞ്ഞാടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ എന്ന മാരക പ്രഹര ശേഷിയുള്ള ബോംബ് ബയേണിന്റെ ഗോള്‍ വലയില്‍ വര്‍ഷിച്ചാണ് റയല്‍ ചാമ്പ്യന്‍സ് ലീഗിന്റെ സെമിയിലേക്ക് ഇരച്ച് കയറിയത്. വിവാദങ്ങളുടെ അകമ്പടിയുണ്ടായിരുന്നെങ്കിലും അക്ഷരാര്‍ത്ഥത്തില്‍ സാന്റിയാഗോ ബര്‍ണബ്യൂവില്‍ ക്രിസ്റ്റ്യാനൊ നിറഞ്ഞാടുകയായിരുന്നു.

ചാമ്പ്യന്‍സ് ലീഗില്‍ നൂറ് ഗോള്‍ എന്ന അപൂര്‍വ നേട്ടവും ഇതിനിടെ റയലിന്റെ സൂപ്പര്‍ താരം മറികടന്നു. റയലിന്റെ സ്വന്തം ഗ്രൗണ്ടില്‍ ആരാധകരെ ഞെട്ടിച്ച് ബയേണാണ് ആദ്യ ഗോള്‍ നേടിയത്. പെനാല്‍റ്റിയിലൂടെ റോബര്‍ട്ട് ലെവന്‍ഡോവസ്‌കി വല കുലുക്കി. എന്നാല്‍ അധികം കാത്തിരിക്കേണ്ടി വന്നില്ല 76 മിനിറ്റില്‍ റൊണാള്‍ഡോ കെട്ട് പൊട്ടിച്ചു. എന്നാല്‍ തോട്ടടുത്ത മിനിറ്റില്‍ നായകന്‍ സെര്‍ജിയോ റാമോസിന്റെ അബദ്ധം ബയേണിന് സെല്‍ഫ് ഗോള്‍ സമ്മാനിച്ചു.

കളി ഇന്‍ജുറി ടൈമിലേക്ക് കടന്നതോടയൊണ് വിവാദങ്ങളും റൊണാള്‍ഡോയുടെ മാരക ഗോളുകളും പിറന്നത്. റയലിന് ലീഡ് നേടിക്കൊടുത്ത 104 മിനിറ്റിലെ നിര്‍ണായക ഗോളില്‍ ക്രിസ്റ്റ്യാനൊ ഓഫ് സൈഡാണെന്ന് വ്യക്തമായിരുന്നു. എന്നാല്‍ ജര്‍മ്മന്‍ ടീമിന്റെ എതിര്‍പ്പുകള്‍ക്കിടയില്‍ റഫറി ഗോള്‍ അനുവദിച്ചു. 5 മിനിറ്റിനുള്ളില്‍ വീണ്ടും വല കുലുക്കി റൊണാല്‍ഡോ ഹാട്രിക്ക് തികച്ചു. 112 മിനിറ്റില്‍ അസെന്‍സോ ബയേണിന്റെ വലയില്‍ അവസാന ആണിയും അടിച്ചതോടെ റയല്‍ രാജകീയമായി സെമിയിലേക്ക് ടിക്കറ്റെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News