മലപ്പുറം കലക്ടറേറ്റ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതി ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു; അബ്ബാസ് അലിയുടെ നില ഗുരുതരം

തൃശൂര്‍: മലപ്പുറം കലക്ടറേറ്റ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയും ബേസ് മൂവ്‌മെന്റ് സംഘാംഗവുമായ മധുര സ്വദേശി അബ്ബാസ് അലി (27) വിയ്യൂര്‍ ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. അബ്ബാസ് അലിയുടെ നില ഗുരുതരമാണെന്നാണ് വിവരങ്ങള്‍.

അബ്ബാസ് തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിലാണെന്നും തൂങ്ങിമരിക്കാന്‍ ശ്രമിച്ചതിന്റെ മുറിവുകളുണ്ടെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. രണ്ടുദിവസമായി ജയിലില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ നാലംഗ സംഘം അബ്ബാസിനെ ചോദ്യം ചെയ്യുകയായിരുന്നു.

കഴിഞ്ഞ കേരളപ്പിറവി ദിനത്തിലാണ് കലക്ടറേറ്റ് വളപ്പിലെ കോടതിക്ക് മുന്നില്‍ നിര്‍ത്തിയിട്ട ഹോമിയോ ഡിഎംഒയുടെ കാറില്‍ സ്‌ഫോടനമുണ്ടായത്. നവംബര്‍ 27നാണ് അബ്ബാസ് അലിയടക്കം നാലുപേരെ ചൈന്നെയില്‍നിന്ന് ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തത്.

2016 ജൂണ്‍ 15ന് കൊല്ലം കലക്ടറേറ്റ് വളപ്പിലുണ്ടായ സ്‌ഫോടനത്തിന് പിന്നിലും അബ്ബാസ് അലിയടക്കമുള്ളവരാണെന്ന് കണ്ടെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News