ജോര്‍ജ് ബുഷ് വീണ്ടും ആശുപത്രിയില്‍; ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരുന്നു; ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്ന് ആശുപത്രി അധികൃതര്‍

ന്യൂയോര്‍ക്ക്: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച് ഡബ്ല്യു ബുഷിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ന്യുമോണിയ ബാധയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് യുഎസ് മാധ്യമങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍. ടെക്‌സസിലെ ആശുപത്രിയിലാണ് ബുഷിനെ പ്രവേശിപ്പിച്ചിട്ടുള്ളത്.

ബുഷ് ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും ആരോഗ്യം വീണ്ടെടുക്കുന്നതുവരെ ആശുപത്രിയില്‍ തുടരുമെന്നും ആശുപത്രി അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ബുഷിന്റെ ആരോഗ്യനില സംബന്ധിച്ച് ആശങ്കകള്‍ വേണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഇക്കഴിഞ്ഞ ജനുവരിയിലും ന്യുമോണിയ ബാധയെ തുടര്‍ന്ന് ബുഷ് ഇതേ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News