ഗോകുലം ഫിനാന്‍സ് ശാഖകളിലും ഗോപാലന്റെ വീടുകളിലും റെയ്ഡ്; ആദായനികുതി വകുപ്പ് നടപടി നികുതി വെട്ടിപ്പ് നടത്തിയെന്ന പരാതികളില്‍;

തിരുവനന്തപുരം: ഗോകുലം ഫിനാന്‍സിന്റെ രാജ്യത്തെ വിവിധ ശാഖകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. രാവിലെ എട്ടുമണി മുതലാണ് റെയ്ഡ് ആരംഭിച്ചത്. ആദായനികുതി വകുപ്പിന്റെ പ്രത്യേക സംഘങ്ങള്‍ കേരളത്തിലും തമിഴ്‌നാട്ടിലുമുളള ശാഖകളിലാണ് റെയ്ഡ് നടത്തിയത്.

ഗോകുലം ഫിനാന്‍സിന്റെ കേരളത്തിലെ 30 ശാഖകളിലും തമിഴ്‌നാട്ടിലെ 25 ശാഖകളിലുമാണ് പരിശോധന നടന്നത്. ഗോകുലം ഗോപാലന്റെ കേരളത്തിലെയും തമിഴ്‌നാട്ടിലെയും വീടുകളിലും പരിശോധന നടക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഗോകുലം ഫിനാന്‍സ് നികുതി വെട്ടിപ്പ് നടത്തുന്നതായി നേരത്തെ പരാതികള്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മാസങ്ങളായി ഗോകുലം ഫിനാന്‍സിനെ നിരീക്ഷിച്ച് വരികയായിരുന്നു. ഇതിന് പിന്നാലെയാണ് റെയ്ഡ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News