ദിനകരനെതിരെ ദില്ലി പൊലീസിന്റെ ലുക്ക്ഔട്ട് നോട്ടീസ്; നടപടി ദിനകരന്‍ രാജ്യംവിട്ട് പോകാന്‍ സാധ്യതയുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍

ദില്ലി: അണ്ണാ ഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി ദിനകരനെതിരെ ദില്ലി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പാര്‍ട്ടിയുടെ രണ്ടില ചിഹ്നത്തിനായി തെരഞ്ഞെടുപ്പ് കമീഷനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് നടപടി. ദിനകരന്‍ രാജ്യംവിട്ട് പോകാന്‍ സാധ്യതയുണ്ടെന്ന് വിവരങ്ങളെ തുടര്‍ന്നാണിതെന്നും ദില്ലി പൊലീസ് ജോയിന്റ് കമീഷണര്‍ പറഞ്ഞു.

ഇതിനിടെ, എഡിഎംകെ എംഎല്‍എമാരുടെ യോഗം ദിനകരന്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിക്കാണ് യോഗം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News