ബാബറി മസ്ജിദ് കേസ്: ഉമാഭാരതി മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സുപ്രീംകോടതി വിധി ബിജെപിക്കുള്ള ശക്തമായ മുന്നറിയിപ്പ്

ദില്ലി: ബാബറി മസ്ജിദ് ഗൂഢാലോചന കേസിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഉമാഭാരതി കേന്ദ്രമന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ്. ഇത് ബിജെപിക്കുള്ള ശക്തമായ മുന്നറിയിപ്പാണ്. കോടതി വിധി വലിയ കാര്യമാണെന്നും ധാര്‍മികമായി ഇനി ഉമാഭാരതിക്ക് മന്ത്രിസ്ഥാനത്ത് എങ്ങനെ തുടരാനാവുമെന്നും കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ജാ ചോദിച്ചു. മോദി മന്ത്രിസഭയിലെ ജലവിഭവ വകുപ്പ് മന്ത്രിയാണ് ഉമാഭാരതി.

ഉമാഭാരതി, അദ്വാനി, മുരളീമനോഹര്‍ ജോഷി ഉള്‍പ്പടെയുള്ള ബിജെപി നേതാക്കള്‍ വിചാരണ നേരിടണമെന്നാണ് സുപ്രീംകോടതി വിധി. ഇവരെ ഗൂഢാലോചന കുറ്റത്തില്‍ ഒഴിവാക്കിയ അലഹബാദ് കോടതി വിധിക്കെതിരെ സിബിെഎ സമര്‍പ്പിച്ച ഹരര്‍ജിയിലാണ് ഉത്തരവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News