കശ്മീരിലെ സൈനികനെതിരെ മോദി സര്‍ക്കാരിന്റെ പ്രതികാരനടപടി; തേജ് ബഹദൂര്‍ യാദവിനെ ബിഎസ്എഫില്‍ നിന്ന് പുറത്താക്കി

ദില്ലി: അതിര്‍ത്തിയിലെ സൈനികര്‍ക്ക് മോശം ഭക്ഷണമാണ് ലഭിക്കുന്നതെന്ന് വെളിപ്പെടുത്തിയ സൈനികന്‍ തേജ് ബഹദൂര്‍ യാദവിനെതിരെ കേന്ദ്രസര്‍ക്കാരിന്റെ പ്രതികാരനടപടി. തേജ് ബഹദൂര്‍ യാദവിനെ ബിഎസ്എഫില്‍ നിന്ന് പുറത്താക്കിയതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മൂന്നു മാസങ്ങള്‍ക്ക് മുന്‍പാണ് സൈനികരുടെ ദുരിതാവസ്ഥ വെളിപ്പെടുത്തി തേജ് ബഹദൂര്‍ ഫേസ്ബുക്ക് വീഡിയോയില്‍ പോസ്റ്റ് ചെയ്തത്. തങ്ങള്‍ക്ക് ലഭിക്കുന്നത് മോശം ഭക്ഷണമാണെന്ന പരാതിയുമായാണ് വീഡിയോ പോസ്റ്റ് ചെയ്തത്. തങ്ങള്‍ക്കുള്ള അവശ്യസാധനങ്ങള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിപണിയില്‍ മറിച്ചു വില്‍ക്കുകയാണെന്നും തേജ് ആരോപിച്ചിരുന്നു.
തേജ് ബഹദൂറിന്റെ വാക്കുകള്‍ ഇങ്ങനെ: ദയവ് ചെയ്ത് എല്ലാവരും ഈ വീഡിയോ ഷെയര്‍ ചെയ്യണം. ഞങ്ങളുടെ ദുരിതജീവിതം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ സഹായിക്കണം. മഞ്ഞുമൂടി കിടക്കുന്ന മേഖലകളില്‍ രാവിലെ ആറ് മണി മുതല്‍ ഉച്ചതിരിഞ്ഞ് അഞ്ച് മണി വരെയാണ് ജോലി. മഞ്ഞുണ്ടായാലും മഴയുണ്ടായാലും കൊടുങ്കാറ്റുണ്ടായാലും അതിനെ വകവെക്കാതെ പ്രതിദിനം പതിനൊന്ന് മണിക്കൂറോളം നില്‍ക്കുന്നു. ഒഴിഞ്ഞ വയറുമായി ഉറങ്ങാന്‍ നിര്‍ബന്ധിതരായ നിരവധി സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്.

പ്രഭാതഭക്ഷണമായി ചായക്കൊപ്പം ലഭിക്കുന്നത് ഒരു പരാന്തയാണ് (ഉത്തരേന്ത്യന്‍ വിഭവം). ഉദ്യോഗസ്ഥര്‍ ഞങ്ങളോട് കാണിക്കുന്ന അതിക്രമങ്ങള്‍ നിങ്ങളെ കാണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സര്‍ക്കാരിനെ ഞങ്ങള്‍ കുറ്റപ്പെടുത്തില്ല. സര്‍ക്കാര്‍ ആവശ്യമായതെല്ലാം ലഭ്യമാക്കുന്നുണ്ട്. എന്നാല്‍ ഉന്നത അധികൃതര്‍ എല്ലാം വിപണിയില്‍ വിറ്റ് പണം കൈക്കലാക്കുന്നു. എവിടേക്കാണ് സാധനങ്ങളെല്ലാം പോകുന്നത്? ആരാണ് വില്‍ക്കുന്നത്? ഇതേക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി അന്വേഷിക്കണമെന്നാണ് എന്റെ വിനീതമായ അപേക്ഷ. ഈ പരിപ്പ്കറിയില്‍ മഞ്ഞളും ഉപ്പും മാത്രമേ ഉള്ളൂ. ഒരു രുചിയുമില്ല. പത്ത് ദിവസമായി ഇതേ ഭക്ഷണമാണ് ഞങ്ങള്‍ക്ക് ലഭിക്കുന്നത്. ഈ ഭക്ഷണം കഴിച്ചിട്ട് ഒരു ബിഎസ്എഫ് ജവാന്‍ പത്ത് മണിക്കൂര്‍ നേരം ജോലി ചെയ്യാന്‍ കഴിയുമോ?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News