മുംബൈ: ഉച്ചഭാഷിണിക്കെതിരെ ട്വീറ്റ് ചെയ്തതിന്റെ പേരില്‍ തന്റെ തല മൊട്ടയടിക്കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ വാഗ്ദാനം ചെയ്ത ബംഗാള്‍ മൗലവിക്ക് മറുപടിയുമായി ബോളിവുഡ് ഗായകന്‍ സോനു നിഗം. താന്‍ തന്നെ തല മൊട്ടയടിക്കുകയാണെന്നും പണം തയ്യാറാക്കിവച്ചോളു എന്നുമാണ് സോനു നിഗം പറഞ്ഞിരിക്കുന്നത്. തന്റെ നിലപാടിലുറച്ച് അദേഹം അത് ചെയ്യുകയും ചെയ്തു.
Sonu Nigam gets his head shaved after a Fatwa was issued announcing 10 Lakhs for anyone who shaves Nigam’s head pic.twitter.com/wWUZmnmb8N
— ANI (@ANI_news) April 19, 2017
സോനു നിഗത്തിനെ മൊട്ടയടിച്ച്, ചെരുപ്പുമാല അണിയിച്ച് നാടു ചുറ്റിക്കുന്നവര്‍ക്ക് പത്തുലക്ഷം ഇനാം നല്‍കാമെന്നാണ് മൗലവി പ്രഖ്യാപിച്ചത്. ഇതിന്റെ തൊട്ടുപിന്നാലെ സോനു മറുപടിയും നല്‍കി: ‘ഇന്നു തന്നെ തന്റെ തല ക്ഷൗരം ചെയ്യാന്‍ തയ്യാറാണ്. പത്തുലക്ഷം തയ്യാറാക്കി വച്ചോളു മൗലവി. മാധ്യമപ്രവര്‍ത്തകര്‍ക്കും സ്വാഗതം’. തുടര്‍ന്ന് രണ്ടു മണിയോടെ അദേഹം തല മൊട്ട അടിക്കുകയായിരുന്നു.
Today at 2pm Aalim will come to my place, and shave my head. Keep your 10 lakhs ready Maulavi. https://t.co/5jyCmkt3pm
— Sonu Nigam (@sonunigam) April 19, 2017
ആരാധാനാലയങ്ങളില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്ന രീതിയെ വിമര്‍ശിച്ച സോനു, മുസ്ലീം അല്ലാതിരുന്നിട്ടും ബാങ്ക് വിളികേട്ട് ഉണരേണ്ടി വരുന്നെന്നും ഇത് മതവിശ്വാസം അടിച്ചേല്‍പ്പിക്കലാണെന്നും അഭിപ്രായപ്പെട്ടിരുന്നു. ക്ഷേത്രങ്ങളിലെ ഉച്ചഭാഷിണിയെയും സോനു വിമര്‍ശിച്ചിരുന്നു. ബുദ്ധിയില്ലാത്തവരാണ് തന്റെ നിലപാടിനെ വിമര്‍ശിക്കുന്നതെന്നും അദേഹം പറഞ്ഞിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here